Top

'കേരളത്തില്‍ കോണ്‍ഗ്രസ് വിടുന്നവര്‍ സിപിഐഎമ്മിലേക്ക്, ബിജെപിയിലേക്കല്ല'; വളരെ നല്ല കാര്യമെന്ന് തോമസ് ഐസക്ക്‌

ദേശീയ തലത്തിലെ മാറ്റങ്ങൾക്കായി നടന്ന ചർച്ചകൾക്ക് ശേഷവും എത്രപേരാണ് ബിജെപിയിലേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു

21 May 2022 4:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ കോണ്‍ഗ്രസ് വിടുന്നവര്‍ സിപിഐഎമ്മിലേക്ക്, ബിജെപിയിലേക്കല്ല; വളരെ നല്ല കാര്യമെന്ന് തോമസ് ഐസക്ക്‌
X

തൃക്കാക്കര: കേരളത്തിൽ കോൺ​ഗ്രസ് വിടുന്നവർ ബിജെപിയിലേക്കല്ല സിപിഐഎമ്മിലേക്കാണ് പോകുന്നത് എന്നത് ഭാ​ഗ്യമായി കരുതാം എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗവും മുൻ ധനകാര്യമന്ത്രിയുമായ തോമസ് ഐസക്ക്. മറ്റിടങ്ങളിലെല്ലാം ബിജെപിയിലേക്കാണല്ലോ പോക്ക് എന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ തലത്തിലെ മാറ്റങ്ങൾക്കായി നടന്ന ചർച്ചകൾക്ക് ശേഷവും എത്രപേരാണ് ബിജെപിയിലേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫിന്റെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചിലർ വരുന്നുണ്ടെന്നും ബിജെപിയിൽ പോകുന്നില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദേശീയ തലത്തിൽ കൂടിയാലോചനകൾക്കായുള്ള ചർച്ചകൾക്ക് ശേഷം എത്രപേരാണ് പോയതെന്നും അദ്ദേഹം ചോദിച്ചു. ഹാർദിക് പോയെന്നും ജാഖർ പോയെന്നും സൂചിപ്പിച്ച അദ്ദേഹം കേരളത്തിൽ കോൺ​ഗ്രസ് വിടുന്നവർ ബിജെപിയിലേക്കല്ല സിപിഐഎമ്മിലേക്കാണ് പോകുന്നത് എന്നത് നല്ല കാര്യമാണെന്നും കൂട്ടിച്ചേർത്തു.

തൃക്കാക്കര യുഡിഎഫിന്റെ മണ്ഡലമല്ലേ എന്നും ചില മാധ്യമങ്ങൾക്ക് ഒപ്പത്തിനൊപ്പം എന്നു പറയാൻ പറ്റുന്നുവെങ്കിൽ അത്രക്ക് മേൽക്കെ എൽഡിഎഫ് സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ നേടിയിട്ടുണ്ടെന്നുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃക്കാക്കരയിലെ ഇടതുപക്ഷത്തിന്റെ വിജയം കേന്ദ്ര സർക്കാരിനുള്ള സന്ദേശകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Those who leave the Congress in Kerala join the CPI (M); Its very good thing said Thomas Isaac

Next Story