Top

'മത സൗഹാര്‍ദ്ദം തകര്‍ക്കുന്നത് മതം പഠിക്കാത്തവർ'; ഖുർആൻ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് ജിഫ്‌രി തങ്ങൾ

ഹിന്ദുക്കളുടെ സഹകരണത്തോടെ നിര്‍മിച്ച മസ്ജിദുകള്‍ ഇന്ന് വർ​ഗീയ ശക്തികളുടെ കുപ്രചാരണങ്ങള്‍ക്ക് ഇരയാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

26 May 2022 10:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മത സൗഹാര്‍ദ്ദം തകര്‍ക്കുന്നത് മതം പഠിക്കാത്തവർ; ഖുർആൻ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് ജിഫ്‌രി തങ്ങൾ
X

മം​ഗളൂരു: മത തീവ്രവാദ ആശയങ്ങള്‍ രാജ്യത്തിന്റെ സ്വസ്ഥതയേയും വളര്‍ച്ചയേയും ബാധിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. രാജ്യത്ത് മത സൗഹാര്‍ദ്ദം തകര്‍ക്കുന്നത് മതം പഠിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം മംഗളൂരു ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനിലെ ആശയങ്ങൾ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നു. ഏതെങ്കിലും നിഘണ്ടു നോക്കിയല്ല അതിനെ മനസ്സിലാക്കേണ്ടത്. കൊലയും മറ്റു ഹിംസാത്മക വിഷയങ്ങളിലും ഖുര്‍ആനിലെ ആശയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ പ്രചരിക്കപ്പെടുന്നതെന്ന്. ഇന്ത്യയിലേക്ക് ഇസ്‌ലാം മതം കടന്നു വന്ന കാലത്ത് ഇവിടെ ഉണ്ടായിരുന്ന വാസ്തു ശൈലിയില്‍ അന്നത്തെ ഹിന്ദുക്കളുടെ സഹകരണത്തോടെ നിര്‍മിച്ച മസ്ജിദുകള്‍ ഇന്ന് വർ​ഗീയ ശക്തികളുടെ കുപ്രചാരണങ്ങള്‍ക്ക് ഇരയാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതങ്ങളും മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റ ആശയങ്ങളാണ് പഠിപ്പിക്കുന്നതെന്ന് ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേർത്തു. ജനറല്‍ സെക്രട്ടറി കെ.എ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷ വഹിച്ചു. ഇബ്രാഹിം ബാഖവി, ഡോ. ശ്രീ വിജയാനന്ത സ്വാമി . ഡോ. ശ്രീ ജയ ബസവാനന്ത സ്വാമി, ഫാദര്‍ ക്ലിഫോഡ് ഫെര്‍ണാണ്ടിസ് , അഡ്വ. സുധീര്‍ കുമാര്‍ മറോളി , മുന്‍മന്ത്രി രമണാ ത്രൈ, കെ.പി.സി.സി സെക്രട്ടറി ഇനായത്തലി എന്നിവര്‍ സംസാരിച്ചു.

Story highlights: Those who do not study religion destroy religious harmony; Jiffri Thangal said that the concepts of the Qur'an are being misinterpreted

Next Story