Top

സ്റ്റേറ്റ് കാർ ഉപേക്ഷിക്കും, സന്ധ്യ കഴിയുമ്പോൾ മന്ത്രിമാർ ജാതിയും ഉപജാതിയും നോക്കി വീടുകളിലെത്തും; ഇടതിന്റെ തൃക്കാക്കര പ്രചാരണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ

പറഞ്ഞു. നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത് ജനിച്ച ജാതിയെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു

25 May 2022 12:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്റ്റേറ്റ് കാർ ഉപേക്ഷിക്കും, സന്ധ്യ കഴിയുമ്പോൾ മന്ത്രിമാർ ജാതിയും ഉപജാതിയും നോക്കി വീടുകളിലെത്തും; ഇടതിന്റെ തൃക്കാക്കര പ്രചാരണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ
X

കൊച്ചി: തൃക്കാക്കരയിൽ ഇടതുപക്ഷ മന്ത്രിമാർ നടത്തുന്നത് ജാതിയും ഉപജാതിയും നോക്കിയുള്ള പ്രചാരണമെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഏതാണ്ട് സന്ധ്യ കഴിയുമ്പോൾ സ്വന്തം ജാതിയിൽപെട്ട ആളുകളുടെ വീടുകളിലേക്ക് മന്ത്രിമാരെത്തുന്നത് സ്റ്റേറ്റ് കാർ പോലും ഉപേക്ഷിച്ചാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത് ജനിച്ച ജാതിയെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണം.

സെഞ്ചുറിക്ക് വേണ്ടിയാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ എന്തിനാണ് ഈ മന്ത്രിമാർ ജാതി നോക്കി വീടുകൾ കയറിയിറങ്ങുന്നതെന്ന് തൃക്കാക്കരയിലെ ജനങ്ങളോട് പറയണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും പരിഷ്കാരികളായിട്ടുള്ളയാളുകൾ ഉൾക്കൊള്ളുന്ന തൃക്കാക്കരയിൽ ഈ നടപടി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ഇടതുപക്ഷത്തിന്റെ സ്ഥിതി കണ്ടിട്ട് സെഞ്ചുറി തികക്കുന്നത് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തിരുവഞ്ചൂർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്:

സെഞ്ചുറിക്ക് വേണ്ടിയാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ അവരുടെ സ്ഥിതി കണ്ടിട്ട് അതൊന്നും ഉണ്ടാകുന്നില്ല. ഞാൻ ചോദിക്കട്ടെ എന്തിനാണ് ഈ മന്ത്രിമാര് ജാതി നോക്കി വീടു കയറുന്നത്. തൃക്കാക്കരയിലെ പാവപ്പെട്ട ജനങ്ങളോട് പറയണം. നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത് ജനിച്ച ജാതിയെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണോ? ആണെങ്കിൽ പറയട്ടെ.

ജാതി നോക്കി, അതും സോഷ്യൽ എഞ്ചിനീറിം​ഗ് എന്ന പേരിൽ എല്ലാ വീട്ടിലും കയറി മന്ത്രി ജാതിയും ഉപജാതിയും നോക്കിയ ശേഷം മന്ത്രി സ്വന്തം ജാതിയിൽപെട്ട ആളുകളുടെ വീടുകളിൽ, ഏതാണ്ട് സന്ധ്യ കഴിയുമ്പോൾ ചെല്ലുകയാണ്. ആരും അറിയാതിരിക്കാൻ സ്റ്റേറ്റ് കാർ ഉപേക്ഷിച്ച്, നീതിയാണോ? ഏത് നാടാണ് ഇത്.

ഈ കേരളത്തിലെ ഏറ്റവും പരിഷ്കാരികളായിട്ടുള്ളയാളുകൾ ഉൾക്കൊള്ളുന്ന എറണാകുളത്തെ തൃക്കാക്കരയിൽ ഈ നടപടി ശരിയാണോ?

Story Highlights: They Leave State Cars, At dusk the ministers would go home looking at the caste and sub-caste said Thiruvanchoor Radhakrishnan

Next Story