Top

'ഗെലോട്ടിന്റേത് റേപ്പിസ്റ്റുകളുടെ ഭാഷ'; തിരുത്തണമെന്ന് വനിതാ കമ്മീഷന്‍

രാജ്യത്തെ പീഡന കേസുകളില്‍ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതിനുശേഷമാണെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വാദം.

8 Aug 2022 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗെലോട്ടിന്റേത് റേപ്പിസ്റ്റുകളുടെ ഭാഷ; തിരുത്തണമെന്ന് വനിതാ കമ്മീഷന്‍
X

ന്യൂഡല്‍ഹി: റേപ്പിസ്റ്റുകളുടെ ഭാഷ ഒഴിവാക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ഡല്‍ഹി വനിതാ കമ്മീഷന്‍. അശോക് ഗെലോട്ട് നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് വനിതാകമ്മീഷന്റെ തിരുത്ത്. രാജ്യത്തെ പീഡന കേസുകളില്‍ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതിനുശേഷമാണെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വാദം.

'റേപ്പിസ്റ്റുകളെ പോലെ ഇത്രയും തരം താണ വാക്കുകള്‍ ഉപയോഗിക്കരുത്. നിര്‍ഭയയെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അതിജീവിക്കുന്നവരെ കൂടി വേദനിപ്പിക്കുന്നതാണ്. വളരെ ബുദ്ധിമുട്ടിയാണ് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നിയമം കൊണ്ടുവന്നത്. വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാല്‍ പ്രതികരിച്ചു. സ്വന്തം സംസ്ഥാനത്ത് ഈ നിയമം ശക്തമായി നടപ്പിലാക്കിയാല്‍ പീഡനകേസുകള്‍ കൂടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനു ശേഷമാണ് ഗെലോട്ടിന്റെ വിവാദ പരാമര്‍ശം. നിര്‍ഭയ കേസിനു ശേഷം എല്ലാ കേസുകളിലും പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ തുടങ്ങി. അതിനു ശേഷം പീഡനക്കേസുകളിലെ ഇരകള്‍ കൊല്ലപ്പെടുന്നത് ട്രെന്‍ഡായി മാറിയെന്നായിരുന്നു അശോക് ഗെലോട്ട് പറഞ്ഞത്.

ഇര സാക്ഷിയായി മാറിയേക്കുമോയെന്ന ഭയത്തിലാണ് കുറ്റവാളികള്‍ കൊലപാതകത്തിലേക്ക് നീങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകളില്‍ ഇത് വളരെ കൂടുതലാണെന്നും അശോക് ഗെലോട്ട് പറഞ്ഞു.

Story highlights: 'The language of rapists is that of the gelot'; Women's Commission should be corrected

Next Story