Top

ഗോവയിലേക്കല്ല, ബസ് പോയത് മൂകാംബികയിലേക്ക് തന്നെ; വിശദീകരണവുമായി സ്വിഫ്റ്റ് അധികൃതർ

ഗോവയിലേക്ക് പോകുന്ന വഴിയിലൂടെ 10 - 15 കിലോമീറ്റർ പോയപ്പോൾ തന്നെ ഡ്രൈവർക്ക് വഴിതെറ്റി എന്ന് മനസ്സിലായി

15 May 2022 8:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോവയിലേക്കല്ല, ബസ് പോയത് മൂകാംബികയിലേക്ക് തന്നെ; വിശദീകരണവുമായി സ്വിഫ്റ്റ് അധികൃതർ
X

തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ പോയെന്ന തരത്തിൽ സോഷ്യൽ മീ‍‍‍ഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് മറുപടിയുമായി സ്വിഫ്റ്റ് അധികൃതർ. സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിലേക്കുള്ള വഴിയിൽ കുറച്ച് ദൂരം പോകുക മാത്രമാണ് ചെയ്തതെന്ന് അധികൃതർ വിശദീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോയ സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിലെത്തിയതായുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനൊപ്പമുള്ള വീഡിയോയും വൈറൽ ആയിരുന്നു.

ഞായറാഴ്ചയാണ് ബസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. പുലർച്ചെ കുന്ദാപുരയിലെത്തി. കുന്ദാപുരയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞാൽ ഗോവയിലും, വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയിലും എത്തും. വഴി തെറ്റി ഇടത്തേക്കുള്ള വഴിയിൽ കയറുകയായിരുന്നു. ഗോവയിലേക്ക് പോകുന്ന വഴിയിലൂടെ 10 - 15 കിലോമീറ്റർ പോയപ്പോൾ തന്നെ ഡ്രൈവർക്ക് വഴിതെറ്റി എന്ന് മനസ്സിലാകുകയും ബസ് തിരിക്കുകയും ചെയ്തെന്ന് സ്വിഫ്റ്റ് അധികൃതർ പറഞ്ഞു. യാത്രക്കാർ പുറത്തുനോക്കിയപ്പോൾ കടൽ കണ്ടു. അതിനെ ചുറ്റിപ്പറ്റിയാണ് ഇങ്ങനെയൊരു വാസ്തവവിരുദ്ധമായ വാര്‍ത്ത പ്രചരിച്ചതെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.

വാർത്ത പ്രചരിച്ചതിനെ തുടർന്ന് വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് പരിശോധിച്ച് യാത്ര ചെയ്ത ദൂരം തിട്ടപ്പെടുത്തിയും ബസ്സില്‍ സഞ്ചരിച്ച യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടിയും അന്വേഷണം നടത്തിയതായും സ്വിഫ്റ്റ് അധികൃതർ പറഞ്ഞു.

Story Highlights : The bus went Mookambika, not Goa; Swift officials explained

Next Story