''വർഗീയം വിഷം ചീറ്റാൻ സഹായം'' ആവശ്യപ്പെട്ട് ടി.ജി മോഹൻദാസ്; ജലപീരങ്കി വേണം
24 Sep 2021 1:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: വർഗീയ വിഷം ചീറ്റാൻ സഹായം അഭ്യർത്ഥിച്ച് സംഘപരിവാർ പ്രചാരകൻ ടി.ജി മോഹൻദാസ്. ട്വിറ്ററിലാണ് വിചിത്രമായ കൗണ്ടർ തമാശയുമായി സംഘപരിവാർ നേതാവ് രംഗത്തുവന്നിരിക്കുന്നത്. നിങ്ങൾക്ക് തമാശ! എനിക്ക് ഒരു ദിവസം എത്ര വർഗീയ വിഷം വേണമെന്ന് വല്ല ധാരണയുമുണ്ടോ നിങ്ങൾക്ക്? ഫേസ്ബുക്കിൽ ട്വിറ്ററിൽ.. പിന്നെ ഇപ്പ ക്ലബ് ഹൗസിൽ.. ഇവിടെയെല്ലാം ഞാനൊരാള് വേണ്ടേ ചീറ്റാൻ? ഒരേയൊരു പീച്ചാംകുഴലും വെച്ച് എനിക്ക് മതിയായി. എല്ലാരും കൂടി ഒരു ജലപീരങ്കിയോ മറ്റോ വാങ്ങിത്താ. ട്വീറ്റിൽ ടിജി മോഹൻദാസ് പറയുന്നു.
സംഘപരിവാർ നേതാക്കൾ കേരളത്തിനെതിരെ വർഗീയ വിഷം ചീറ്റുന്നുവെന്നത് പ്രതിപക്ഷവും ഭരണപക്ഷവും കാലങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ്. ശശികല, ടി.ജി മോഹൻദാസ്, പ്രതീഷ് വിശ്വനാഥ് തുടങ്ങിയ സംഘ അനുകൂലികൾക്കെതിരെ സോഷ്യൽ മീഡിയയിലും ഈ പ്രയോഗം മിക്കവരും നടത്താറുണ്ട്. ഈ പ്രയോഗത്തിനെ പരിഹസിക്കാനാണ് ട്വീറ്റിലൂടെ മോഹൻദാസ് ശ്രമിച്ചതെന്നാണ് സൂചന. സംഘപരിവാറിന്റെ വക്താവെന്ന് നിലയിൽ ചാനൽ ചർച്ചകളിലും ക്ലബ് ഹൗസ് ചർച്ചകളിലും പങ്കെടുക്കുന്നയാൾ കൂടിയാണ് മോഹൻദാസ്. സെപ്റ്റംബർ 21നാണ് ഈ ട്വീറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
- TAGS:
- TG Mohandas
- Sangh Parivar
- BJP