Top

''24 മണിക്കൂറും ടെസ്ല മാത്രമാണ് മനസ്സിൽ''; ട്വിറ്റർ ഇടപാടിൽ നിന്ന് ശ്രദ്ധ മാറിയിട്ടില്ലെന്ന് ഇലോൺ മസ്ക്

ഒന്നു വ്യക്തമാക്കാം, തന്റെ സമയത്തിന്റെ അഞ്ചു ശതമാനത്തിൽ കുറവ് മാത്രമാണ് താൻ ട്വിറ്റർ ഏറ്റെടുക്കാനായി ചെലവഴിക്കുന്നതെന്നും മസ്ക്

20 May 2022 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

24 മണിക്കൂറും ടെസ്ല മാത്രമാണ് മനസ്സിൽ; ട്വിറ്റർ ഇടപാടിൽ നിന്ന് ശ്രദ്ധ മാറിയിട്ടില്ലെന്ന് ഇലോൺ മസ്ക്
X

ടെക്സസ്: ഇരുപത്തിനാല് മണിക്കൂറും ടെസ്ല മാത്രമാണ് തന്റെ ചിന്തയിലുള്ളതെന്ന് വ്യക്തമാക്കി ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ട്വിറ്റർ ഇടപാടിലേക്ക് ശ്രദ്ധ തിരിഞ്ഞതാവാം ടെസ്ലയെ ഇലക്ട്രിക് കാർ ഓഹരി വിപണിയിൽ തളർത്തിയതെന്ന് നിക്ഷേപകർ ആശങ്കയിലായിരിക്കുമ്പോഴാണ് മസ്കിന്റെ പ്രതികരണം ട്വീറ്ററിലെത്തുന്നത്. കാമുകിയുമായി (ടെസ്ല) അസ്വസ്ഥനായി സഞ്ചരിക്കുന്ന കാമുകൻ (മസ്ക്) മറ്റാെരു സ്ത്രീയെ (ട്വിറ്ററിനെ) കാണുമ്പോൾ ശ്രദ്ധ തിരക്കുന്നതായി തോന്നിപ്പിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേ ചിത്രം പങ്കുവെച്ച മസ്ക് ചുവടെയുള്ളതുപോലെ തോന്നാം, പക്ഷെ സത്യമല്ല എന്നും ട്വീറ്റിലൂടെ അറിയിച്ചു.

ഒന്നു വ്യക്തമാക്കാം, തന്റെ സമയത്തിന്റെ അഞ്ചു ശതമാനത്തിൽ കുറവ് മാത്രമാണ് താൻ ട്വിറ്റർ ഏറ്റെടുക്കാനായി ചെലവഴിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം അല്ലാതെ ഇത് റോക്കറ്റ് ഇടപടല്ലെന്നും ട്വിറ്ററിൽ കുറിച്ചു. ഇന്നലെ ജി​ഗാ ടെക്സസ് ആണെങ്കിൽ, ഇന്ന് അത് സ്റ്റാർബെയ്സാണ്. ഇരുപത്തിനാല് മണിക്കൂറും ടെസ്ല മാത്രമാണ് തന്റെ ചിന്തയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ടെസ്ല ഈ വർഷം ടെക്സസിൽ പുതിയ കാർ നിർമാണശാല ആരംഭിച്ചിരുന്നു. മസ്കിന്റെ ബഹിരാകാശ ദൗത്യ കമ്പനിയായ സപെയ്സ് എക്സ് ടെക്സസിലെ ബോക ഷിക്കയിൽ സ്റ്റാർബെയ്സ് എന്ന പേരിൽ വിക്ഷേപണ കേന്ദ്രവും ആരംഭിച്ചിരുന്നു. ഇത് ഓർമിപ്പിച്ചായിരുന്നു മസ്കിന്റെ ഈ പ്രതികരണം.



കഴിഞ്ഞ ഏപ്രിലിൽ മസ്ക് തന്റെ ഓഹരി വെളിപ്പെടുത്തുകയും, ടെസ്ലയുടെ 8.5 ബില്യൺ ഡോളർ (ഉദ്ദേശം 65,900 കോടി) വിൽക്കുകയും ചെയ്തതോടെ കമ്പനിക്ക് മൂല്യത്തിൽ മൂന്നിലൊന്ന് നഷ്ടം രേഖപ്പെടുത്തിയിരുന്നു. 44 ബില്യൺ ഡോളർ ( ഉദ്ദേശം 3,41,000 കോടി) ട്വിറ്റർ ഇടപാടിനായി മസ്ക് നീക്കിവെക്കുകയും ചെയ്തിരുന്നു.

അതേസമയം ടെസ്ല വിപണിയിൽ തളർച്ച നേരിടുന്നുവെങ്കിൽ കൂടി കമ്പനിയിലെ മൂന്നാമത്തെ വലിയ വ്യക്തി​ഗത നിക്ഷേപകനായ കൊ​ഗ്വാൻ കൂടുതൽ തുക നിക്ഷേപിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. മസ്ക്കിനെ വിശ്വാസമുണ്ടെന്നറിയിച്ച കൊ​ഗ്വാൻ അദ്ദേഹത്തിന്റേത് മികച്ച ദൗത്യമാണെന്നും, അതിനാലാണ് താൻ നിക്ഷേപിക്കുന്നതെന്നും അറിയിച്ച് രം​ഗത്തെത്തിയിരുന്നു.

Story Highlights: 24/7 Tesla is on my mind; Not Distracted from Twitter Deal, Elon Musk tweeted

Next Story