Top

'ക്ഷേത്രങ്ങൾ പൊളിച്ചല്ല പള്ളികളുണ്ടായത്'; പരിവർത്തനത്തിലൂടെയാണെന്ന് മില്ലത്ത് കൗൺസിൽ തലവൻ തൗഖീർ റാസ

ഗ്യാൻവാപിയിൽ കണ്ടെത്തിയത് ശിവലിം​ഗമാണെന്ന് പറയുന്നവർ യഥാർത്ഥത്തിൽ ഹിന്ദു മതത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

18 May 2022 7:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ഷേത്രങ്ങൾ പൊളിച്ചല്ല പള്ളികളുണ്ടായത്; പരിവർത്തനത്തിലൂടെയാണെന്ന് മില്ലത്ത് കൗൺസിൽ തലവൻ തൗഖീർ റാസ
X

ബറേലി: ക്ഷേത്രങ്ങൾ പൊളിച്ചല്ല പള്ളികളുണ്ടായതെന്നും കൂട്ടത്തോടെയുള്ള മതപരിവർത്തനം ആരാധനാ സ്ഥലങ്ങളിൽ മാറ്റം വരുത്തിയതാണെന്നും ഇത്തിഹാദ് മില്ലത്ത് കൗൺസിൽ തലവൻ തൗഖീർ റാസ. ജനങ്ങൾ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചത് വഴി അവർ ആരാധനാലയങ്ങൾ പള്ളികളാക്കി മാറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ​ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു റാസ.

രാജ്യത്ത് നിരവധി പള്ളികളും ഉള്ളത് മുമ്പ് ക്ഷേത്രങ്ങളുണ്ടായിരുന്നയിടത്താണ്. ആ ക്ഷേത്രങ്ങളൊന്നും തകർത്തല്ല മറിച്ച് ജനങ്ങൾ ഇസ്ലാം സ്വീകരിച്ചതിലൂടെ പള്ളികളായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പള്ളികളിൽ തൊടരുതെന്നും ബലം പ്രയോ​ഗിച്ചാൽ മുസ്ലീങ്ങൾ സർക്കാരിനെ എതിർക്കുമെന്നും റാസ പറഞ്ഞു. ഗ്യാൻവാപിയിൽ കണ്ടെത്തിയത് ശിവലിം​ഗമാണെന്ന് പറയുന്നവർ യഥാർത്ഥത്തിൽ ഹിന്ദു മതത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാബറി മസ്ജിദ് വിധി കണ്ടിട്ടുള്ള മുസ്ലീങ്ങൾ നിയമപോരാട്ടത്തിനില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത്തവണ ഒരിടത്തും അപ്പീൽ പോകില്ലെന്നും വ്യക്തമാക്കി. വിദ്വേഷം പരത്തുന്നവർക്ക് രാജ്യത്തെ ഓരോ പള്ളികളിലുള്ള ഫൗണ്ടനുകളിലും ശിവലിം​ഗം കാണാൻ കഴിയും. കയ്യേറ്റം മാർ​ഗമാക്കിയവർ അതുമായി മുന്നോട്ടുപോകുമെന്നും രാജ്യത്തെ മുസ്ലീങ്ങൾ സമാധാനം ഉറപ്പാക്കാൻ നിശബ്ദത പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Temples not razed but just Converted said Ittehad Millat Council head Tauqeer Raza on Gyanvapi Mosque issue

Next Story