Top

'സാര്‍ ഞാന്‍ നെടുംകണ്ടം പഞ്ചായത്തിലെ എല്‍ഡിഎഫിന്‍റെ മെമ്പറാണ്, എന്നാലും'; സുരേഷ് ഗോപിക്ക് പ്രശംസ

2015 തെരഞ്ഞെടുപ്പില്‍ നെടുംകണ്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്ന് ഇയാള്‍ വിജയിച്ചതായ വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

19 Sep 2021 4:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാര്‍ ഞാന്‍ നെടുംകണ്ടം പഞ്ചായത്തിലെ എല്‍ഡിഎഫിന്‍റെ മെമ്പറാണ്, എന്നാലും; സുരേഷ് ഗോപിക്ക് പ്രശംസ
X

ബിജെപി എംപി സുരേഷ് ഗോപിക്ക് പ്രശംസയുമായി എല്‍ഡിഎഫ് വാര്‍ഡ് മെമ്പര്‍.'സാര്‍ ഞാന്‍ നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്പഞ്ചായത്ത് മെമ്പറാണ് എന്നാലും താങ്കാളും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.. അഭിവാദ്യങ്ങള്‍' അജീഷ് എന്നയാള്‍ കമന്റ് ചെയ്യുന്നു. ഇയാള്‍ സിപിഐ അംഗമാണെന്നാണ് ഫെയിസ്ബുക്കില്‍ നിന്ന് ലഭിക്കുന്ന വിവരം. 2015 തെരഞ്ഞെടുപ്പില്‍ നെടുംകണ്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്ന് ഇയാള്‍ വിജയിച്ചതായ വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് ഇയാളിട്ട കമന്റിന് താഴെ ഇന്നോവയെത്തുമെന്ന് ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്. നിരവധി പേര്‍ ഇയാളുടെ കമന്റ് ലൈക്ക് ചെയ്തിട്ടുണ്ട്.


ഒരു പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രത്തിന്റെ പെയിന്റിംഗിന് താഴെയാണ് സിപിഐ അംഗത്തിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ ഭിക്ഷാടന മാഫിയയുടെ കൈകളില്‍ നിന്ന് സുരേഷ് ഗോപി ആരെയും രക്ഷിച്ചിട്ടില്ലെന്ന തരത്തില്‍ വിശദീകരണം പുറത്തുവന്നിരുന്നു. നടന്‍ ഹരീഷ് പേരടിയും ഇത്തരത്തിലുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.ഭീകര തള്ളു തള്ളി ഒരു വര്‍ഗീയ വാദിയെ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നവെന്ന് ആരോപിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റാണ് പേരടി ഷെയര്‍ ചെയ്തത്.


ഭിക്ഷാടന മാഫിയയില്‍ നിന്ന് സുരേഷ് ഗോപിയല്ല കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പേരടി ഷെയര്‍ ചെയ്ത പോസ്റ്റില്‍ പറയുന്നുണ്ട്. 'തെരുവില്‍ നിന്നും കുഞ്ഞിനെ എടുത്ത് വളര്‍ത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യില്‍ നിന്നും കുഞ്ഞ് വീണ്ടും തെരുവില്‍ എത്തുന്നു. അവിടെ നിന്ന് നാട്ടുകാര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കല്‍ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ.' കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പ് വായിക്കാം

എന്തൊരു വെളുപ്പിക്കലാണിത് , വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളര്‍ത്തി വലുതാക്കി ഒടുവില്‍ ശുഭം എന്ന് എഴുതിയതായാണ്.

എന്നാല്‍ സത്യമതല്ല എന്ന് മനോരമ വ്യക്തമാക്കുന്നു. തെരുവില്‍ നിന്നും കുഞ്ഞിനെ എടുത്ത് വളര്‍ത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യില്‍ നിന്നും കുഞ്ഞ് വീണ്ടും തെരുവില്‍ എത്തുന്നു. അവിടെ നിന്ന് നാട്ടുകാര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കല്‍ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ. അതിനാണ് ഭീകര തള്ളു തള്ളി ഒരു വര്‍ഗീയ വാദിയെ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

Popular Stories

    Next Story