Top

തൃക്കാക്കരയിലെ വിജയം കേന്ദ്രത്തിനുള്ള സന്ദേശമായിരിക്കുമെന്ന് തോമസ് ഐസക്ക്; 'ഇപ്പണിയായിട്ടൊന്നും കേരളത്തിലേക്കിറങ്ങേണ്ട'

നാഷണൽ ഹെെവേ അതോറിറ്റി ഓഫ് ഇന്ത്യ എത്ര ലക്ഷം കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇത് കേന്ദ്രസർക്കാരിന്റെ വായ്പയായി കണക്കാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

21 May 2022 3:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയിലെ വിജയം കേന്ദ്രത്തിനുള്ള സന്ദേശമായിരിക്കുമെന്ന് തോമസ് ഐസക്ക്; ഇപ്പണിയായിട്ടൊന്നും കേരളത്തിലേക്കിറങ്ങേണ്ട
X

തൃക്കാക്കര: തൃക്കാക്കരയിലെ ഇടതുപക്ഷത്തിന്റെ വിജയം കേന്ദ്രത്തിനുള്ള സന്ദേശമായിരിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗവും മുൻ ധനകാര്യമന്ത്രിയുമായ തോമസ് ഐസക്ക്. കേന്ദ്ര സർക്കാർ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ കേരള സർക്കാരിനൊപ്പമുണ്ടെന്നുള്ള വലിയ പ്രഖ്യാപനമായിരിക്കും തൃക്കാക്കരയിലെ എൽഡിഎഫിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പണിയായിട്ടൊന്നും കേരളത്തിലേക്കിറങ്ങേണ്ട എന്ന് ഉറക്കെയുള്ള പ്രസ്താവനയായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയല്ലാതെ ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പണത്തിനു ഞെരുക്കം വന്നത് സാധാരണ​ഗതിയിൽ സംസ്ഥാനത്തിന് അനുവദിക്കാറുള്ള വായ്പ നിഷേധിച്ചതു മൂലമാണെന്നും വായ്പ അനുവദിക്കാത്തത് മനഃപ്പൂർവമാണെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി വഴി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരെടുത്ത വായ്പയായി കണക്കാക്കും. അത് തട്ടിക്കിഴിച്ചിട്ടുള്ള വായ്പയെ തരൂ എന്നും പറഞ്ഞാണ് ഇത് തടഞ്ഞുവെക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.


നാഷണൽ ഹെെവേ അതോറിറ്റി ഓഫ് ഇന്ത്യ എത്ര ലക്ഷം കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇത് കേന്ദ്രസർക്കാരിന്റെ വായ്പയായി കണക്കാക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിൽ വേറെ ഏതെങ്കിലും ഒരു സംസ്ഥാനത്തോട് ഈ നിലപാടെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

Story Highlights: Success in Thrikkakara will be a message to the Central Government; Such things does not works in kerala said Thomas Isaac

Next Story