Top

കീഴടങ്ങാന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട് സിദ്ദു; എന്‍വി രമണയെ സമീപിക്കാമെന്ന് കോടതി

മുപ്പത്തിനാലുവര്‍ഷത്തെ കാലപരിധി ചെയ്ത കുറ്റം ഇല്ലാതാക്കുന്നില്ല. കേസില്‍ ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നുവെന്നും ഇനിയും മൂന്നോ നാലോ ആഴ്ച്ചകള്‍ അധികമായി ആവശ്യപ്പെടുകയുമാണെന്നും സിദ്ദുവിന്റെ അപേക്ഷ നിരസിക്കണമെന്നും പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ കോടതി

20 May 2022 8:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കീഴടങ്ങാന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട് സിദ്ദു; എന്‍വി രമണയെ സമീപിക്കാമെന്ന് കോടതി
X

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനും ക്രിക്കറ്ററുമായിരുന്ന നവജ്യോത് സിങ്ങ് സിദ്ദു കീഴടങ്ങാന്‍ രണ്ടാഴ്ച്ച സമയവേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. സിദ്ദുവിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസ് എന്‍വി രമണയെ സമീപിക്കാനാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.


സിദ്ദുവിന് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഘ്‌വിയാണ്. വിധി പുറത്തുവന്ന ശേഷം താന്‍ കീഴടങ്ങുമെന്ന് സിദ്ദു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ സമയം കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.മുപ്പത്തിനാലുവര്‍ഷത്തെ കാലപരിധി ചെയ്ത കുറ്റം ഇല്ലാതാക്കുന്നില്ല. കേസില്‍ ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നുവെന്നും ഇനിയും മൂന്നോ നാലോ ആഴ്ച്ചകള്‍ അധികമായി ആവശ്യപ്പെടുകയുമാണെന്നും സിദ്ദുവിന്റെ അപേക്ഷ നിരസിക്കണമെന്നും പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

1988 ഡിസംബർ 27നാണ് റോഡിൽ വച്ചുണ്ടായ തർക്കത്തിൽ പാട്യാല സ്വദേശി ഗുർനാം സിംഗിനെ സിദ്ദുവും സുഹൃത്തും ചേർന്ന് മർദ്ദിച്ചത്. തലയ്ക്കടിയേറ്റ ഇയാൾ മരിച്ചു. അതിനിടെ സിദ്ദു പഞ്ചാബിലെ പട്യാല കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Story Highlights: Sidhu ask two more week to surrender; Court said to approach NV Ramana

Next Story