Top

'ചിറക് പറക്കാൻ മാത്രമല്ല, ഒതുക്കിപ്പിടിച്ച് സുരക്ഷയൊരുക്കാനും കൂടിയുള്ളതാണ്'; സാദിഖ് അലി ശിഹാബ് തങ്ങൾ

19 Sep 2021 3:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിറക് പറക്കാൻ മാത്രമല്ല, ഒതുക്കിപ്പിടിച്ച് സുരക്ഷയൊരുക്കാനും കൂടിയുള്ളതാണ്; സാദിഖ് അലി ശിഹാബ് തങ്ങൾ
X

ചിറക് ഉയരങ്ങളിലേക്ക് പറക്കാൻ മാത്രമല്ല, ഒതുക്കിപ്പിടിച്ച് സുരക്ഷയൊരുക്കാനും കൂടിയുള്ളതാണെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ. പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി തുടങ്ങി വെച്ച സംഘടന ശാക്തീകരണ ക്യാമ്പയ്ൻ ചിറക് പരിചയപ്പെടുത്തവെയാണ് സാദിഖ് അലിയുടെ പ്രസ്താവന. വിഷയത്തിൽ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ തലക്കെട്ടിനൊപ്പമാണ് ഈ വരികൾ കുറിച്ചിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ

ചിറക് ഉയരങ്ങളിലേക്ക് പറക്കാൻ മാത്രമല്ല, ഒതുക്കിപ്പിടിച്ച് സുരക്ഷയൊരുക്കാനും കൂടിയുള്ളതാണ്. പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി തുടങ്ങി വെച്ച സംഘടന ശാക്തീകരണ ക്യാമ്പയിൻറെ പേരാണ് ചിറക്. ജില്ല തലത്തിലും നിയോജക മണ്ഡലം, പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിലും ശാഖ തലങ്ങളിലും വിവിധ രീതിയിലുള്ള പരിപാടികളാണ് ക്യാമ്പയിൻ കാലയളവിൽ യൂത്ത് ലീഗ് ജില്ലയിൽ വിഭാവനം ചെയ്തിട്ടുള്ളത് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. നാടിന്റെ പുരോഗതിക്കാവശ്യമായ രാഷ്ട്രീയ മുന്നേറ്റത്തിൽ യുവാക്കൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. പ്രത്യേകിച്ച് രാജ്യം കൈവരിച്ച മതേതര ജനാധിപത്യ മൂല്യങ്ങളും സാമ്പത്തിക ഭദ്രതയും തകർക്കുന്ന ഭരണ സംവിധാനം നാട് ഭരിക്കുന്ന കാലത്ത്. യുവതയുടെ ചിന്ത ശേഷിയും കർമ്മ ശേഷിയും ഉയർന്ന് നിൽക്കേണ്ട വർത്തമാന കാലത്തെ സാമൂഹ്യ പരിസരത്ത് പുതിയ ദിശാബോധം നൽകാൻ മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിന് സാധിക്കട്ടെ എന്നാശംസിക്കുന്നു. ക്യാമ്പയിൻറെ ഭാഗമായുള്ള പെരിന്തൽമണ്ണ മേഖല ക്യാമ്പ് മങ്കടയിലെ പടിഞ്ഞാറ്റുമുറി ഫസ്ഫരി കോളേജിൽ ഉൽഘാടനം ചെയ്ത് സംസാരിച്ചു.

Popular Stories

    Next Story