Top

കരിഞ്ചന്തയില്‍ 5 രൂപയുടെ പാര്‍ലെ ജി ബിസ്‌ക്കറ്റിന് 50 രൂപ; 'അത്യപൂര്‍വ്വ വ്യാജ പുണ്യം' തേടിയെത്തിയത് നൂറിലധികം പേര്‍

വ്യാജ പ്രചരണം കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു

2 Oct 2021 1:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിഞ്ചന്തയില്‍ 5 രൂപയുടെ പാര്‍ലെ ജി ബിസ്‌ക്കറ്റിന് 50 രൂപ; അത്യപൂര്‍വ്വ വ്യാജ പുണ്യം തേടിയെത്തിയത് നൂറിലധികം പേര്‍
X

സാധാരണ വ്യാജപ്രചരണങ്ങള്‍ ഉത്പന്നങ്ങളുടെ വിപണി മൂല്യം തകര്‍ക്കുകയാണ് പതിവ്. ഇത്തരം മിക്ക പ്രചരണങ്ങള്‍ക്കും വഴിവെക്കുക കമ്പനികള്‍ തമ്മിലുള്ള മത്സരവും. എന്നാല്‍ ഇതൊന്നുമല്ലാത്ത രസകരമായ സംഭവമാണ് ബീഹാറില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ജിതിയ വ്രതത്തില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌ക്കറ്റ് കഴിക്കാന്‍ വിസമ്മതിച്ചാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രചരണം. കുപ്രചരണം സത്യത്തില്‍ പാര്‍ലെ ബിഹാറിലെ അമൂല്യ വസ്തുവാക്കി മാറ്റുകയും ചെയ്തു.

കുട്ടികളുടെ ദീര്‍ഘായുസും ആരോഗ്യവും വര്‍ദ്ധിക്കാനും സമൃദ്ധമായ ജീവിതത്തിനായും അമ്മമാര്‍ 24 മണിക്കൂര്‍ ഉപവസിക്കുന്നതാണ് ജിവിത്പുത്രിക വ്രതം അഥവാ ജിതിയ വ്രതം. ജിതിയ വ്രതത്തില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌ക്കറ്റ് കഴിക്കാന്‍ വിസമ്മതിച്ചാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന വ്യാജ പ്രചരണം കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. അഭ്യൂഹം കാട്ടു തീ പോലെ പടര്‍ന്നതോടെ കടകളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക കടകളിലും നീണ്ട ക്യൂ.

ഒരു പാര്‍ലെ ബിസ്ക്കറ്റ് പാക്കറ്റെങ്കിലും കിട്ടിയാല്‍ മതിയെന്ന അവസ്ഥയായിരുന്നു മാതാപിതാക്കള്‍. ഇതോടെ കടകളിലും ബിസ്‌ക്കറ്റെല്ലാം നിമിഷ നേരം കൊണ്ട് വിറ്റുപോയി. ഇതു മുതലാക്കിയ കടക്കാര്‍ വില കൂട്ടി വില്‍പ്പന നടത്താനും തുടങ്ങി. 5 രൂപയുടെ ബിസ്‌ക്കറ്റിന് 50 രൂപാ വരെ നിരക്കില്‍ കരിഞ്ചന്തയില്‍ ഈടാക്കി. ബീഹാറിലെ ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം കിംവദന്തികള്‍ പ്രചരിച്ചത്. അതേസമയം വ്യാജ പ്രചരണത്തിന് ആരാണ് തുടക്കം കുറിച്ചതെന്ന് വ്യക്തമായിട്ടില്ല.

Popular Stories

    Next Story