Top

റബോണ പാസുകാരനെ കണ്ടെത്തി; ചെമ്മണ്ണൂര്‍ സ്വദേശി സജില്‍

അഞ്ചാം ക്ലാസ് മുതൽ ഫുട്ബോൾ കളിക്കുകയാണ് സജിൽ.

16 May 2022 4:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റബോണ പാസുകാരനെ കണ്ടെത്തി; ചെമ്മണ്ണൂര്‍ സ്വദേശി സജില്‍
X

തൃശ്ശൂര്‍: ഒരു ഒമ്പതാം നമ്പറുകാരൻ വലത് വിങ്ങിലൂടെ മുന്നേറി വരുന്നു. എതിര്‍ ടീമിലെ ഡിഫൻഡറെ കബളിപ്പിക്കുന്നു. പന്തിനടുത്തേക്ക് ഓടിയടുത്ത് വലതുകാൽ കൊണ്ട് പന്തിനെ ഇടത് കാലിൽ ചുറ്റിച്ച് ബോക്സിലേക്ക് നീട്ടുന്നു. ഫുട്ബോൾ ലോകത്തെ മനോഹര കിക്കായ 'റബോണ' കേരള മണ്ണിൽ വിരിഞ്ഞ വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മലയാളികൾ തിരഞ്ഞ ആ 'റബോണ'ക്കാരനെ ഇന്ന് കണ്ടെത്തിയിരിക്കുകയാണ്. തൃശ്ശൂര്‍ കുന്നംകുളത്തിനടുത്തുള്ള ചെമ്മണ്ണൂർ സ്വദേശി സജിലാണത്. തൃശ്ശൂര്‍ പേരാമംഗലത്ത് നടന്ന ഒരു സെവൻസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിനിടെ ജവാൻ എഫ് സി ചിറ്റിലപ്പള്ളിക്ക് വേണ്ടിയാണ് സജിൽ തന്റെ 'റബോണ' മാജിക്ക് പുറത്തെടുത്തത്.

അഞ്ചാം ക്ലാസ് മുതൽ ഫുട്ബോൾ കളിക്കുകയാണ് സജിൽ. ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ അക്കാദമിയായ യങ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ കൂടിയാണ് ഈ 27-കാരന്‍. ചെമ്മണ്ണൂർ സ്വദേശികളായ വേലായുധൻ - രുഗ്മിണി ദമ്പതികളുടെ ഇളയ മകനാണ് സജിൽ.

ശ്രീകൃഷ്ണാ കോളേജിൽ പഠിക്കുന്നതിനിടെ യൂണിവേഴ്സിറ്റി ഡി സോണ് ടൂര്‍ണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ പരുക്ക് കാരണം മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഫേസ്ബുക്കിലൂടെ നിരവധി ആശംസകൾ ഏറ്റുവാങ്ങുകയാണ് സജിലിപ്പോൾ.

Story Highlights : Rabona passerby found;It is Sajil from Chemmanur

Next Story