Top

'നന്മ നിറഞ്ഞ ഗുജറാത്തിലെ 'മച്ചുനിയന്റെ' തുറമുഖം'; അബ്ദുറബ്ബിന്റെ 'ഫിര്‍ അച്ചേ ദിന്‍' കളിയാക്കല്‍

ലക്ഷദ്വീപ് കടലില്‍ 90 നോട്ടിക്കല്‍ മൈല്‍ അകലെ ശ്രീലങ്കന്‍ കപ്പലില്‍ നിന്നും 3000 കോടിയുടെ മയക്കു മരുന്ന് പിടിച്ചപ്പോള്‍ പാവം ദ്വീപുകാര്‍ മൊത്തം രാജ്യദ്രോഹികളും തീവ്രവാദികളും ഗുണ്ടകളും മാഫിയകളും.

22 Sep 2021 12:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നന്മ നിറഞ്ഞ ഗുജറാത്തിലെ മച്ചുനിയന്റെ തുറമുഖം; അബ്ദുറബ്ബിന്റെ ഫിര്‍ അച്ചേ ദിന്‍ കളിയാക്കല്‍
X

ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ ട്രോളി മുന്‍ മന്ത്രി പികെ അബ്ദുറബ്ബ്. ന്മ നിറഞ്ഞ ഗുജറാത്തിലെ 'മച്ചുനിയന്റെ' തുറമുഖത്തു നിന്നും 21000 കോടിയുടെ മയക്കു മരുന്ന് പിടിച്ചാല്‍ 'എനിക്കൊന്നുമറിയില്ല' എന്ന് അബ്ദുറബ്ബ് പരിസിക്കുന്നു. സംഭവത്തില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ് നേരത്തെ രംഗത്തുവന്നിരുന്നു. പോര്‍ട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് അദാനിയുടെ വിശദീകരണം.

ലക്ഷദ്വീപ് കടലില്‍ 90 നോട്ടിക്കല്‍ മൈല്‍ അകലെ ശ്രീലങ്കന്‍ കപ്പലില്‍ നിന്നും 3000 കോടിയുടെ മയക്കു മരുന്ന് പിടിച്ചപ്പോള്‍ പാവം ദ്വീപുകാര്‍ മൊത്തം രാജ്യദ്രോഹികളും തീവ്രവാദികളും ഗുണ്ടകളും മാഫിയകളും.. നന്മ നിറഞ്ഞ ഗുജറാത്തിലെ 'മച്ചുനിയന്റെ' തുറമുഖത്തു നിന്നും 21000 കോടിയുടെ മയക്കു മരുന്ന് പിടിച്ചാല്‍ 'എനിക്കൊന്നുമറിയില്ല' എന്ന ന്യായീകരണവും.. ഫിര്‍ അച്ചേ ദിന്‍ ആ ഗയാ. അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

''മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ തുറമുഖത്തിന്റെ നടപ്പിക്കുകാര്‍ മാത്രമാണ്. വരുന്ന ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ല. കാമ്പനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണ്. മയക്കുമരുന്നു പിടിച്ച ഡിആര്‍ഐ, കസ്റ്റംസ് സംഘത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.'' അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് അദാനിയുടെ പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് സഹിതം രണ്ട് കണ്ടെയ്‌നറുകള്‍ ഡിആര്‍ഐ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇത് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യ കണ്ടെയ്‌നറില്‍നിന്ന് 1999.579 കിലോഗ്രാം ഹെറോയിനും രണ്ടാമത്തെ കണ്ടെയ്‌നറില്‍ നിന്ന് 988.64 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഡിആര്‍ഐ പരിശോധന നടത്തിയത്.

തമിഴ്‌നാട് സ്വദേശികളായ എം സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡിംഗ് കമ്പനിയുടെ ഉടമകളാണ് ഇവര്‍. അതേസമയം, ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടന്നിട്ടും മാധ്യമങ്ങളും രാഷ്ട്രീയപ്രമുഖരും പ്രതികരിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.

Popular Stories

    Next Story