Top

സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ചികിത്സയ്ക്ക് പണം; ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി

സൗജന്യ കൊവിഡാനന്തര ചികിത്സ ബിപിഎല്‍ കാര്‍ഡുകാര്‍ക്കും, കാസ്പ് ചികിത്സ കാര്‍ഡുള്ളവർക്കും പരിമിതപ്പെടുത്തിയായിരുന്നു ഉത്തരവ്

22 Sep 2021 11:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ചികിത്സയ്ക്ക് പണം; ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി
X

കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡാനന്തര ചികിത്സയ്ക്ക് എപിഎല്‍ വിഭാഗത്തില്‍നിന്ന് പണം ഈടാക്കാനുള്ള സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹൈകോടതി. കൊവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിർദേശം.

എപിഎല്‍ വിഭാഗത്തിന്റെ ചികിത്സ സംബന്ധിച്ച ഈ ഉത്തരവിലും കൊവിഡ് വന്ന് 30 ദിവസം കഴിഞ്ഞു സംഭവിക്കുന്ന മരണത്തെ കൊവിഡ് മരണമായി രേഖപ്പെടുത്തണമെന്ന ഉത്തരവിലും വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കൊവിഡാനന്തര ചികിത്സ ബിപിഎല്‍ കാര്‍ഡുകാര്‍ക്കും, കാസ്പ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡില്‍ കിടത്തി ചികിത്സയ്ക്ക് 750 രൂപയും, എച്ച്ഡിയുവില്‍ 1250 രൂപയും, ഐസിയുവില്‍ 1500 രൂപയും, വെന്റിലേറ്റര്‍ ഐസിയുവില്‍ 2000 രൂപയുമാണ് എപിഎല്‍ കാര്‍ഡുടമകളില്‍ നിന്ന് ഈടാക്കാവുന്ന നിരക്കായി നിശ്ചയിച്ചിരുന്നത്.

സ്വകാര്യ ആശുപത്രികളിലെ കൊവിഡാനന്തര ചികിത്സയ്ക്ക് 2645 രൂപ മുതല്‍ 2910 രൂപ വരെ വാര്‍ഡിലും, ഐസിയുവില്‍ 7800 മുതല്‍ 8580 രൂപ വരെയും വെന്റിലേറ്ററിന് 13,800 മുതല്‍ 15,180 രൂപ വരെയുമായിരുന്നു ഏകീകരിച്ച നിരക്ക്. മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക്ഫംഗസ് ചികിത്സയ്ക്കും ഇതേ നിരക്ക് ബാധകമാകുമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ നടപടി കുട്ടികളുടെ ചികിത്സയെ അടക്കം ബാധിക്കുമെന്ന ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തില്‍ സർക്കാർ ഉത്തരവ് പുനഃപരിശോധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Popular Stories

    Next Story