Top

'ഒറ്റകുത്തിൽ നിധിനയുടെ വോക്കൽ കോഡ് അറ്റു, പ്രൊഫഷണൽ കൊല'; കൂസലില്ലാതെ എല്ലാം ഏറ്റുപറഞ്ഞ് പ്രതി

നിഥിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനാണെന്നുമുള്ള അഭിഷേകിന്റെ ഇന്നലത്തെ മൊഴി പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പുനപരിശോധിക്കപ്പെട്ടേക്കും.

2 Oct 2021 1:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റകുത്തിൽ നിധിനയുടെ വോക്കൽ കോഡ് അറ്റു, പ്രൊഫഷണൽ കൊല; കൂസലില്ലാതെ എല്ലാം ഏറ്റുപറഞ്ഞ് പ്രതി
X

നിധിന വധക്കേസ് പ്രതി അഭിഷേക് ബൈജു പ്രൊഫഷണൽ കൊലപാതകിയുടെ സ്വഭാവം പുറത്തെടുത്തതായി സൂചന നൽകി അന്വേഷണ സംഘം. കൃത്യമായ ആസൂത്രണവും പരിശീലനവും കൊലപാതകത്തിന് മുൻപ് നടന്നിരുന്നതായിട്ടാണ് പൊലീസ് നൽകുന്ന സൂചന. നിധിനയുടെ കഴുത്തറക്കാൻ പ്രത്യേക പരിശീലനം പ്രതി നടത്തിയെന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. ഇന്ന് ഉച്ചയ്ക്ക് പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തിരുന്നു.

നിധിനയുടെ കഴുത്തിന് പിടിച്ച് വീഴ്ത്തി കഴുത്തറക്കുകയാണ് പ്രതി ചെയ്തത്. പുതിയ ബ്ലേഡുള്ള പഴയ പേപ്പർ കട്ടർ ഉപയോഗിച്ചാണ് കൃത്യം നിർവ്വഹിച്ചത്. സമാന ആയുധം എങ്ങനെയൊക്കെ ഉപയോ​ഗിക്കാമെന്നത് ഇയാൾ പരിശീലിച്ചിരുന്നോയെന്നതും പൊലീസ് പരിശോധിക്കും. പ്രൊഫഷണൽ സ്വഭാവത്തിലാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്നാണ് ലഭ്യമാവുന്ന വിവരം. ഇക്കാര്യങ്ങളെല്ലാം തെളിവെടുപ്പിനിടെ കൂസലില്ലാതെ പൊലീസിനോട് അഭിഷേക് വിവരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഒറ്റ കുത്തിൽ തന്നെ പെൺകുട്ടിയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചാഗുസ്തി ചാമ്പ്യനായ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ സാധിച്ചെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺകുട്ടിയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി അഭിഷേക് സന്ദേശം അയച്ചിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ സന്ദേശമാണ് കൊലപാതകം മാസങ്ങളുടെ ആസൂത്രണമുണ്ടായിരുന്നതായി സംശയിക്കാൻ പ്രധാന കാരണം. കൊലപാതകത്തിന് ഒരാഴ്ച മുൻപ് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതായി അഭിഷേക് പാലാ ഡിവൈഎസ്പി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ മൊഴി നൽകി.

അതേസമയം, നിഥിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനാണെന്നുമുള്ള അഭിഷേകിന്റെ ഇന്നലത്തെ മൊഴി പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പുനപരിശോധിക്കപ്പെട്ടേക്കും.

Popular Stories

    Next Story