Top

റോഡ് റാഷ് കേസിൽ നവ്ജോത് സിം​ഗ് സിദ്ദുവിന് ഒരു വർഷം ജയില്‍

അതേസമയം പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയിലേക്ക് ചുവടുമാറി

19 May 2022 9:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡ് റാഷ് കേസിൽ നവ്ജോത് സിം​ഗ് സിദ്ദുവിന് ഒരു വർഷം ജയില്‍
X

ചണ്ഡീ​ഗഡ്: ഓൾഡ് റോഡ് റാഷ് കേസിൽ നവ്ജോത് സിം​ഗ് സിദ്ദുവിന് ഒരു വർഷം തടവ്. മുപ്പത്തിനാലു വർഷം പഴക്കമുള്ള കേസിലാണ് പഞ്ചാബ് മുൻ കോൺ​ഗ്രസ് അധ്യക്ഷന് കോടതി ഒരു വർഷം തടവ് വിധിച്ചത്..

അതേസമയം പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയിലേക്ക് ചുവടുമാറി. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഡല്‍ഹിയിൽ തുടരുകയായിരുന്ന അദ്ദേഹത്തിന്റെബിജെപി പ്രവേശനം ഇന്ന് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാഖറിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും പഞ്ചാബില്‍ ചില ചുമതലകള്‍ നല്‍കാനും സാധ്യതയുണ്ടെന്നും കൂടുതല്‍ അസംതൃപ്തരായ കോണ്‍ഗ്രസുകാരെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതില്‍ ഇത് നിര്‍ണായകമാകുമെന്നും ജാഗറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഗുഡ്‌ബൈ, ഗുഡ്‌ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെയാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിവിര്‍ ഉദയ്പൂരില്‍ പുരോഗമിക്കവെയായിരുന്നു പുറത്തുപോക്ക്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടിക്ക് നിര്‍ദേശിച്ചിരുന്നു. ഛന്നിയെ വിമര്‍ശിച്ചതിന് സുനില്‍ ജാഖറിനെതിരെ പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Story Highlights: Navjot singh sidhu gets one year in jail in 34 year old road rage case

Next Story