നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം; വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞത് അല്ലെന്ന് പൊലീസ്
ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
12 Sep 2021 8:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോയമ്പത്തൂരില്‍ റോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കാര്‍ ഓടിച്ചിരുന്ന യുവാവിനെ തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍ കാലപ്പെട്ടി സ്വദേശി ഫൈസല്‍ ആണ് വഹാനം ഓടിച്ചത്. സ്ത്രീയെ വാഹനത്തില്‍ നിന്നും വലിച്ചെറിഞ്ഞത് അല്ല എന്നാണ് പൊലീസിന്റെ നിഗമനം.
റോഡില്‍ നില്‍ക്കുകയായിരുന്ന നാടോടി സ്ത്രീയെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയി. ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവതിയെ കാറില്‍ നിന്നും വലിച്ചെറിഞ്ഞത് അല്ല എന്ന് പൊലീസ് കണ്ടെത്തിയത്.
- TAGS:
- Coimbatore
- Dead Body
Next Story