Top

രാജ്യം മൂന്നാംതരംഗത്തിന്റെ തുടക്കത്തില്‍; മുന്നറിയിപ്പ്

സിറോ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

14 Sep 2021 8:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യം മൂന്നാംതരംഗത്തിന്റെ തുടക്കത്തില്‍; മുന്നറിയിപ്പ്
X

രാജ്യം മൂന്നാം കൊവിഡ് തരംഗത്തിന്റെ തുടക്കത്തിലെന്ന് മുന്നറിയിപ്പുമായി ചാണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ച്. ഇതുസംബന്ധിച്ച് പിജിഐഎംഇആര്‍ നടത്തിയ സിറോസര്‍വ്വെയുടെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം എഴുപത്തൊന്നുശതമാനം കുട്ടികളുടെ ശരീരത്തിലും കൊവിഡിനെതിരെയുള്ള ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി. മൂന്നാംതരംഗത്തില്‍ കുട്ടികളില്‍ രോഗബാധ വര്‍ധിക്കുമെന്ന നേരത്തെയുണ്ടായിരുന്ന ആശങ്കയ്ക്ക് ഇനി വകയില്ലെന്നും പിജിഐഎംഇആര്‍ മേധാവി ഡോക്ടര്‍ ജഗത് റാം വ്യക്തമാക്കി.

പിജിഐഎംഇആര്‍ 2700 കുട്ടികളെയാണ് സിറോസര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അവരില്‍ 71% പേരുടെ ശരീരത്തിലും ആന്റിബോഡികള്‍ വികസിച്ചതായും ജഗത് റാം ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ കുട്ടികളില്‍ മൂന്നാംകൊവിഡ് തരംഗം വലിയ തോതില്‍ ബാധിക്കുമെന്ന ആശങ്ക ഇനി വേണ്ടെന്ന് ജഗത് റാം അറിയിച്ചു.മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ പഠനത്തില്‍ 5075% കുട്ടികളിലും ഇത്തരത്തില്‍ ആന്റിബോഡികള്‍ ശരീരം വികസിപ്പിച്ചതായാണ് സിറോസര്‍വ്വെ നല്കുന്ന കണക്ക്.

ഏകദേശം 73% വരുന്ന കുട്ടികളില്‍ 69% പേരിലും ആന്റിബോഡികള്‍ വികസിച്ചിട്ടുണ്ട്. അതായത് മൊത്തം 71% കുട്ടികളിലും കൊവിഡിനെതിരെയുള്ള ആന്റിബോഡി വികസിച്ചതായാണ് കണക്കാക്കപ്പെടുന്നത്. കുട്ടികള്‍ക്ക് സ്വീകരിക്കാവുന്ന കൊവിഡ് വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നിരിക്കെ കൊവിഡ് രോഗബാധ തന്നെയായിരിക്കും ആന്റിബോഡി ശരീരത്തില്‍ വികസിക്കാന്‍ ഇടയാക്കിയതെന്ന് ജഗത് റാം വ്യക്തമാക്കി.

എന്നാല്‍ കൊവിഡ് മൂന്നാംതരംഗം പാരമ്യതയിലെത്തുന്നത് വളരെ വൈകിയായിരിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയെന്നതില്‍ വീഴ്ച്ച പാടില്ലെന്നും ജഗത് റാം നിര്‍ദേശം നല്കി. മാസ്‌ക്ക്, സാമൂഹിക അകലം എന്നീ കൊവിഡ് മാനദണ്ഡങ്ങളില്‍ ഒരുതരത്തിലും വിട്ടുവീഴ്ച്ച പാടില്ലെന്നും പിജിഐഎംഇആര്‍ മേധാവി വ്യക്തമാക്കി. കൂടാതെ എത്രയും വേഗം എല്ലാവരും വാക്‌സിനേറ്റ് ചെയ്യണമെന്നും ജഗത് റാം നിര്‍ദേശം നല്കി.

Popular

    Next Story