ബിജെപി സീറ്റ് കൊടുത്തില്ല; കോണ്‍ഗ്രസിലെത്തി എംഎല്‍എയായി; തെരഞ്ഞെടുപ്പടുത്തതോടെ ഘര്‍വാപ്പസി
2007 മുതല്‍ 2012 വരെ ബിജെപിലായിരുന്ന രാജ്കുമാര് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു
12 Sep 2021 7:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര് ബിജെപി പ്രവേശനത്തിനൊരുങ്ങുന്നു. അദ്ദേഹം ഇന്ന് ഡല്‍ഹിയിലെത്തി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പുരോള നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജ്കുമാര്. 2007 മുതല്‍ 2012 വരെ ബിജെപിയിലായിരുന്ന രാജ്കുമാര് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2012 ലും തുടര്‍ന്ന് 2017ലും രാജ്കുമാറിന് ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.
എന്നാല്‍ ഇപ്പോള്‍ രാജ്കുമാര് ബിജെപിയിലേക്ക് തന്നെ മടങ്ങുകയാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. ബിജെപി ഇതിനകം തെരഞ്ഞെടുപ്പിനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. പല മണ്ഡലങ്ങളിലും യുവ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപി തീരുമാനം.
ബിജെപി ഭരണവിരുദ്ധത നേരിടുന്ന സംസ്ഥാനത്ത് 2017 ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മാത്രം മൂന്ന് മുഖ്യമന്ത്രിമാര്‍ ചുമതലയേറ്റിരുന്നു.
- TAGS:
- BJP
- CONGRESS
- Uttarakhand