Top

വ്യാജ സര്‍വ്വകലാശാലകളുടെ പട്ടികയില്‍ യു പി ഒന്നാമത്, കേരളത്തിലൊന്ന്; നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം

പുറത്തുവന്ന പട്ടികകള്‍ പ്രകാരം യുപിയില്‍ എട്ടും ഡല്‍ഹിയില്‍ ഏഴും ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം വ്യാജ സര്‍വ്വകലാശാലകളുമാണുള്ളത്.

3 Aug 2021 10:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യാജ സര്‍വ്വകലാശാലകളുടെ പട്ടികയില്‍ യു പി ഒന്നാമത്, കേരളത്തിലൊന്ന്; നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം
X

യുജിസി ചട്ടങ്ങള്‍ പാലിക്കാതെ രാജ്യത്ത് 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വ്യാജ സര്‍വ്വകലാശാലകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ട മന്ത്രാലയം ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

പുറത്തുവന്ന പട്ടികകള്‍ പ്രകാരം യുപിയില്‍ എട്ടും ഡല്‍ഹിയില്‍ ഏഴും ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം വ്യാജ സര്‍വ്വകലാശാലകളുമാണുള്ളത്. കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രപ്രേദശ് എന്നിവിടങ്ങളിലായി ഓരോന്ന് വീതവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വ്വകലാശാലയാണ് കേന്ദ്രം പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം ഇവ അതത് സംസ്ഥാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Next Story