Top

മഹാകവി ടാഗോറിന്റെ കറുപ്പുനിറം പരാമര്‍ശിച്ച് കേന്ദ്രമന്ത്രി; പ്രസ്താവന വിവാദത്തില്‍

മഹാകവി ടാഗോറിന്റെ കറുപ്പുനിറത്തെ കുറിച്ച് സര്‍ക്കാര്‍ നടത്തിയ പ്രസ്താവന തികച്ചും അനുചിതമാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

19 Aug 2021 8:56 AM GMT
Valsala

മഹാകവി ടാഗോറിന്റെ കറുപ്പുനിറം പരാമര്‍ശിച്ച് കേന്ദ്രമന്ത്രി; പ്രസ്താവന വിവാദത്തില്‍
X

രവീന്ദ്രനാഥ ടാഗോര്‍ കറുപ്പ് നിറമായിരുന്നത് കൊണ്ട് കുടുംബാംഗങ്ങള്‍ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ടിലാട്ടാന്‍ മടിച്ചിരുന്നുവെന്ന കേന്ദ്രമന്ത്രി സുഭാസ് സര്‍ക്കാരിന്റെ പ്രസ്താവന വന്‍ വിവാദമായി. മഹാകവി ടാഗോറിന്റെ കറുപ്പുനിറത്തെ കുറിച്ച് സര്‍ക്കാര്‍ നടത്തിയ പ്രസ്താവന തികച്ചും അനുചിതമാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

രവീന്ദ്രനാഥ ടാഗോര്‍ കുറപ്പുനിറമായിരുന്നു. ഇക്കാരണത്താല്‍ കുടുംബാംഗങ്ങള്‍ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ടിലാട്ടാന്‍ കൂടി മടിച്ചിരുന്നു. എന്നാല്‍ പിന്നീട് ടാഗോറിന് നോബേല്‍ അടക്കം ലഭിച്ചുവെന്നായിരുന്നു സുഭാസ് ചക്രവര്‍ത്തിയുടെ പ്രസ്താവന.

ടാഗോറിന്റെ മറ്റു കുടുംബാംഗങ്ങളുടെ നിറം അദ്ദേഹത്തിനില്ലായിരുന്നു. എന്നാല്‍ തൊട്ടിലാട്ടിയിട്ടില്ലെന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണ്. പരിചാരകരായിരുന്നു ടാഗോര്‍ കുടുംബാംഗങ്ങളിലെ കുഞ്ഞുങ്ങളെ തൊട്ടിലാട്ടിയിരുന്നതെന്നും രബീന്ദ്രഭാരതി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഭിതാ സര്‍ക്കാര്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് തിരിച്ചടിച്ചു.

എന്നാല്‍ രാഷ്ട്രീയക്കാരും പണ്ഡിതന്‍മാരും മഹാകവിയുടെ നിറത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നത് തികച്ചും തെറ്റായ കാര്യമാണ്. അദ്ദേഹത്തിന്റെ കൃതികളാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതെന്ന് പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഉദയന്‍ ബന്ദോപാധ്യായ അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി സുഭാസ് സര്‍ക്കാര്‍ വിവാദത്തോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല.

Next Story