Top

യുപിയില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

പ്രതികളെന്ന് ആരോപിക്കപ്പെടുന്ന സുബാമും ആഷിഷും ഒളിവില്‍ പോയതായി പൊലീസ്

20 Sep 2021 10:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
X

യുപിയില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ആക്രമദൃശ്യങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. മുസാഫര്‍നഗറിലെ ബോപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടിക്കെതിരെ ദാരുണ ആക്രമണം നടന്നത്.

ഇരയായ പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിപ്രകാരം സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെന്ന് ആരോപിക്കപ്പെടുന്ന സുബാമും ആഷിഷും ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.

പ്രതികള്‍ പെണ്‍കുട്ടിക്ക് പേരക്ക വാഗ്ദാനം ചെയ്ത് പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി ആക്രമണദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തുവരുന്നത്.

അതിനിടെ മറ്റൊരു സംഭവത്തില്‍ ഒരു യുവതിക്ക് നേരെയുണ്ടായ ബലാല്‍സംഗശ്രമത്തിന് കൊട്ടോളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൃഷിയിടത്തില്‍ പണി ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ബോബി ഓടി രക്ഷപ്പെട്ടു.

Popular Stories

    Next Story