Top

പെട്രോളിന്റെ നികുതി കുറച്ച് തമിഴ്‌നാട്; ലിറ്ററിന് മൂന്ന് രൂപ ഇളവ് നല്‍കി ബജറ്റ് പ്രഖ്യാപനം

13 Aug 2021 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോളിന്റെ നികുതി കുറച്ച് തമിഴ്‌നാട്; ലിറ്ററിന് മൂന്ന് രൂപ ഇളവ് നല്‍കി ബജറ്റ് പ്രഖ്യാപനം
X

രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി ഉയരുന്നതിനിടെ പെട്രോള്‍ വിലയില്‍ ഇടപെട്ട് തമിഴ്‌നാട്. തന്റെ പ്രഥമ ബജറ്റില്‍ തമിഴ്‌നാട് ധനകാര്യമന്ത്രി പിടി പളനി വേല്‍ ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ലിറ്ററിന് 3 രൂപ കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. നികുതി കുറയ്ച്ച് വിലയില്‍ ഇടപെടാനാണ് സര്‍ക്കാര്‍ തീരുമാനം.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തിന് 1160 കോടിയുടെ വരുമാന നഷ്ടം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഎംകെ തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ട് വച്ച വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇന്ധന വിലയിലെ ഇടപെടല്‍.

Next Story

Popular Stories