Top

ലൈംഗീക വീഡിയോ ചാറ്റ്; ബിജെപി തമിഴ്‌നാട് ജനറല്‍ സെക്രട്ടറി രാജിവച്ചു

വീഡിയോയുമായി തനിക്ക് ബന്ധമില്ലെന്നും നേതാവ്

24 Aug 2021 12:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈംഗീക വീഡിയോ ചാറ്റ്; ബിജെപി തമിഴ്‌നാട് ജനറല്‍ സെക്രട്ടറി രാജിവച്ചു
X

ലൈംഗീക വീഡിയോ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് ബിജെപി ജനറല്‍ സെക്രട്ടറി കെടി രാഘവന്‍ രാജിവച്ചു. സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയ്ക്കാണ് രാഘവന്‍ രാജി കത്ത് കൈമാറിയത്.

പ്രചരിക്കുന്ന വീഡിയോയുമായി തനിക്ക് ബന്ധമില്ലെന്നും തന്നെയും പാര്‍ട്ടിയെയും കരിവാരിത്തേക്കാനുള്ള എതിരാളികളുടെ ശ്രമമാണ് നടക്കുന്നതെന്നും രാഘവന്‍ രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. 30 വര്‍ഷമായി ജനങ്ങളെ സേവിക്കുന്ന വ്യക്തിയാണ് താനെന്നും രാഘവന്‍ പറഞ്ഞു. നിരപരാധിയാണെന്ന് രാഘവന്‍ തെളിയിക്കുമെന്ന് വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് അണ്ണാമലൈ പറഞ്ഞു.

കഴിഞ്ഞദിവസം മദന്‍ രവിചന്ദ്രന്‍ എന്ന യൂട്യൂബറാണ് രാഘവന്‍ ചാറ്റ് പുറത്തുവിട്ടത്. വീഡിയോയുടെ ആധികാരികത ഇതുവരെ തെളിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായതോടെയാണ് രാഘവന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്. വീഡിയോ ഇപ്പോഴും രവി അക്കൗണ്ടിലുണ്ട്.

Next Story