Top

'ഒരു ന​ഗരത്തെയാകെ വരിഞ്ഞു മുറുക്കി'; കർഷക സമരത്തിനെതിരെ സുപ്രീം കോടതി

കാർഷിക നിയമങ്ങൾക്കെതിരെ കോടതികളിൽ ഹർജികൾ നൽകിയിരിക്കവെ ഇനിയും എന്തിനാണ് സമരം തുടരുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.

1 Oct 2021 7:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ന​ഗരത്തെയാകെ വരിഞ്ഞു മുറുക്കി; കർഷക സമരത്തിനെതിരെ സുപ്രീം കോടതി
X

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടത്തി വരുന്ന കർഷക സമരത്തിനെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി. സമരത്തിന്റെ പേരിൽ തലസ്ഥാനത്തെ ദേശീയ പാതകൾ തുടരെ ഉപരോധിക്കുന്നതും ​ഗതാ​ഗതം തടസ്സപ്പെടുത്തുന്നതും ശരിയല്ലെന്നും കാർഷിക നിയമങ്ങൾക്കെതിരെ കോടതികളിൽ ഹർജികൾ നൽകിയരിക്കവെ ഇനിയും എന്തിനാണ് സമരം തുടരുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.

ജസ്റ്റിസ് എഎൻ ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമർശം. ജന്തർ മന്ദിറിൽ സത്യാ​ഗ്രഹം നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ചതായിരുന്നു കർഷക പ്രക്ഷോഭ കൂട്ടായ്മ.

"നിങ്ങൾ ഒരു ന​ഗരത്തെയാകെ വരിഞ്ഞു മുറുക്കി. ഇപ്പോൾ നിങ്ങൾക്ക് ന​ഗരത്തിനുളളിൽ പ്രവേശിച്ച് സമരം നടത്തണം. ഇത് നിർത്തണം," സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

കർഷക നിയമങ്ങളെ എതിർത്ത് കൊണ്ട് കോടതികളെ സമീപിച്ച സാഹചര്യത്തിൽ പിന്നെയും പ്രക്ഷോഭം തുടരുന്നതിന്റെ അർത്ഥമെന്താണ്. നിങ്ങൾക്ക് കോടതികളിൽ വിശ്വാസമുണ്ടെങ്കിൽ സമരം നടത്തുന്നതിന് പകരം അടിയന്തരമായി വാദം നടത്താനുള്ള ശ്രമം നടത്തൂയെന്നും കോടതി പറഞ്ഞു.


Next Story

Popular Stories