Top

'പാത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കും, സ്വന്തമായി കഴുകണം'; ദളിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ വിവേചനം

26 Sep 2021 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കും, സ്വന്തമായി കഴുകണം; ദളിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ വിവേചനം
X

എണ്‍പത് കുട്ടികളില്‍ അറുപത് പേരും ദളിത് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളുള്ള സ്‌കൂളിലും ജാതി വിവേചനമെന്ന് ആക്ഷേപം. ഉത്തര്‍പ്രദേശിലെ മൈന്‍പുരിയിലെ ദൗദാപൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് പിഞ്ചു കുട്ടികളെ ജാതിയുടെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ മാറ്റി നിര്‍ത്തിയത്. വിവേചനം സംബന്ധിച്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഭക്ഷണം നല്‍കുന്ന മേഖലയില്‍ ദളിത് വിഭാഗത്തില്‍ പെടുന്ന കുട്ടികളുടെ പാത്രങ്ങള്‍ പ്രത്യേകം മാറ്റിവച്ച നിലയില്‍ കണ്ടെത്തി. ഭക്ഷണ ശേഷം കുട്ടികള്‍ തന്നെയാണ് തങ്ങളുടെ പാത്രങ്ങള്‍ കഴുകിയിരുന്നത് എന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാതി വിവേചനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഗരീം രജ്പുത്തിനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് പാചകകാരെ പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ദളിത് കുട്ടികളുടെ പാത്രങ്ങള്‍ തങ്ങള്‍ തൊടാറില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ തന്നെ പിന്‍മാറുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍പ്പഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജാതിവിവേചനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത്. സ്‌കൂളിലെ ജാതി വിവേചനം സംബന്ധിച്ച പരാതി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മെയിന്‍പുരി ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) കമല്‍ സിംഗും വ്യക്തമാക്കുന്നു.

സെപ്തംബര്‍ 15 ന് വിവേചനപരമായ പെരുമാറ്റത്തെക്കുറിച്ച് ചില മാതാപിതാക്കള്‍ തന്നോട് പറഞ്ഞതായി ഗ്രാമമുഖ്യ മഞ്ജു ദേവിയുടെ ഭര്‍ത്താവ് സഹബ് സിംഗ് പറഞ്ഞു. 'സെപ്റ്റംബര്‍ 18 ന് ഒരു യോഗത്തിനായി സ്‌കൂളില്‍ പോയിരുന്നു. അടുക്കള വൃത്തികെട്ടതാണെന്നും അവിടെ 10 മുതലല്‍ 15 പ്ലേറ്റുകള്‍ മാത്രമേ സൂക്ഷിച്ചിട്ടുള്ള. മറ്റ് പ്ലേറ്റുകള്‍ എവിടെയാണെന്ന് പാചകക്കാരോട് ചോദിച്ചു, അടുക്കളയില്‍ ഉള്ളവ പിന്നോക്ക, പൊതു വിഭാഗ വിദ്യാര്‍ത്ഥികളുടേതാണ് എന്നായിരുന്നു മറുപടി. 50 മുതല്‍ 60 പ്ലേറ്റുകള്‍ വെവ്വേറെ സൂക്ഷിച്ചിരിക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സ്വന്തം പാത്രം കഴുകാനും സൂക്ഷിക്കാനും നിര്‍ബന്ധിതരാവുകയാണ് എന്നും വെളിപ്പെടുത്തി. മറ്റ് ജാതികളില്‍പ്പെട്ട ആരും അവരുടെ പാത്രങ്ങള്‍ തൊടാന്‍ തയ്യാറായില്ല, 'സഹാബ് സിംഗ് പറയുന്നു. പരാതിപ്പെട്ടതിന് ശേഷം പ്രാദേശിക പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഇടപെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ നിലനില്‍ക്കുന്ന ഗ്രാമത്തില്‍ 35 ശതമാനം വരുന്നവര്‍ ദളിത് വിഭാഗത്തില്‍ പെടുന്നവരാണ്. സമാനമായ നിലയില്‍ തന്നെ ഠാക്കൂര്‍ വിഭാഗക്കാരുമുണ്ട്. ബാക്കിവരുന്നര്‍ പിന്നാക്ക വിഭാഗക്കാരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Next Story