Top

'ഉത്തരാഖണ്ഡില്‍ സംഘപരിവാര്‍ പ്രവർത്തകർ ക്രിസ്ത്യന്‍ പള്ളി തകർത്തു'; വിശ്വാസികള്‍ക്ക് പരുക്ക്

4 Oct 2021 3:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരാഖണ്ഡില്‍ സംഘപരിവാര്‍ പ്രവർത്തകർ ക്രിസ്ത്യന്‍ പള്ളി തകർത്തു; വിശ്വാസികള്‍ക്ക് പരുക്ക്
X

ഉത്തരാഖണ്ഡിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. അക്രമികളായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പള്ളി തകര്‍ത്തു. ഞായറാഴ്ച്ച പ്രാര്‍ഥനക്കെത്തിയ നിരവധി വിശ്വാസികള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പ്രര്‍ത്ഥന നടക്കുന്ന സമയം പള്ളിയിലേക്കെത്തിയ 200 റോളം വരുന്ന വനിതകള്‍ ഉള്‍പ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

രാവിലെ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.പത്തുമണിയോടെ ഇരുമ്പുദണ്ഡുകളുമായി അക്രമികള്‍ പള്ളിയിലേക്ക് അതിക്രമിച്ചുകയറി കസേരകളും മേശകളും ഉള്‍പ്പെടെ സംഗീത ഉപകരണങ്ങളും ഫോട്ടോകളും നശിപ്പിച്ചു. വിശ്വഹിന്ദു പരിഷത്, ബജ്‌റങ്ദള്‍, ബിജെപിയുടെ യുവജനവിഭാഗം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. 'വന്ദേ മാതരം', 'ഭാരത് മാതാ കീ ജയ്', എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ ഇവര്‍ സ്ത്രീകളെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയായിരുന്നു.

അക്രമികള്‍ വിശ്വാസികളെ മര്‍ദിച്ചതായും അവിടെയുണ്ടായിരുന്ന വസ്തുവകകള്‍ തകര്‍ത്തതായും ചര്‍ച്ചിലെ പാസ്റ്ററുടെ ഭാര്യ പ്രിയോ സാധന ലന്‍സെ ദേശീയ മാധ്യമമായ ദി വയറിനോട് പറഞ്ഞു. അക്രമികള്‍ ചര്‍ച്ച് വളണ്ടിയറായ രജിതിനെ ക്രൂരമായി മര്‍ദിച്ചു. തലയില്‍ ഗുരുതര പരിക്കേറ്റ ഇയാളെ ഡെറാഡൂണ്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രിയോ സാധന ലന്‍സെയുടെ പരാതിയില്‍ പൊലീസ് 200ഓളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരുടെയും അറസ്റ്റ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Next Story