Top

എല്‍ജെപി എംപി പ്രിന്‍സ് രാജ് പസ്വാനെതിരെ പീഡനക്കേസ്; ഒത്തുതീര്‍പ്പിന് ശ്രമിച്ച ചിരാഗ് പസ്വാന്റെ പേരും എഫ്ഐആറില്‍

പരാതിയില്‍ നടപടി വൈകിപ്പിക്കാന്‍ ചിരാഗ് പസ്വാനും പ്രിന്‍സ് പസ്വാനും ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിന്മേലായിരുന്നു നടപടി.

14 Sep 2021 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ജെപി എംപി പ്രിന്‍സ് രാജ് പസ്വാനെതിരെ പീഡനക്കേസ്; ഒത്തുതീര്‍പ്പിന് ശ്രമിച്ച ചിരാഗ് പസ്വാന്റെ പേരും എഫ്ഐആറില്‍
X

എല്‍ജെപി ഓഫിസിലെ മുന്‍ ജിവനക്കാരിയുടെ പരാതിയില്‍ ലോക്‌സഭാ എംപി പ്രിന്‍സ് രാജ് പസ്വാനെതിരെ ലൈംഗികാതിക്രമ കേസ്. മൂന്നുമാസം മുന്‍പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസാണ് കേസെടുത്തത്. എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്റെ ബന്ധുകൂടിയായ പ്രിന്‍സ് രാജ് പസ്വാന്‍ സമസ്തിപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാ എംപിയാണ്.

അതേസമയം, പരാതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി വൈകിയ പശ്ചാത്തലത്തില്‍ യുവതി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം ചിരാഗ് പസ്വാന്റെ പേരും എഫ്ഐആറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നടപടി വൈകിപ്പിക്കാന്‍ ചിരാഗ് പസ്വാനും പ്രിന്‍സ് പസ്വാനും ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിന്മേലായിരുന്നു നടപടി.

'മെയ് മാസത്തില്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയ ഞങ്ങള്‍ നടപടിയുണ്ടാകാതയപ്പോള്‍ ജൂലൈയില്‍ ഡല്‍ഹി കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയില്‍ പ്രിന്‍സ് രാജ് എംപി, ചിരാഗ് പാസ്വാന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.'-പരാതിക്കാരിയുടെ അഭിഭാഷക പ്രതികരിച്ചു.

സംഭവത്തെ കുറിച്ച് പരാതിക്കാരി പറയുന്നത് ഇപ്രകാരമാണ്: ഒരു വര്‍ഷം മുമ്പാണ് ആദ്യമായി പാര്‍ട്ടി ഓഫീസില്‍ വെച്ച് എംപിയെ കാണുന്നത്. പിന്നീട് പല തവണ ഓഫീസില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. അത്തരമൊരു ദിവസം, ദാഹിച്ചപ്പോള്‍ വെള്ളത്തിനായി ഞാന്‍ മേശയില്‍ നിന്ന് ഒരു കുപ്പി എടുത്തു, പക്ഷേ ആ വെള്ളം കുടിക്കുന്നത് തടഞ്ഞ എംപി അകത്തു നിന്ന് മറ്റൊരു കുപ്പി തരാമെന്ന് പറഞ്ഞു. ആ വെള്ളം കുടിച്ചതോടെ ഞാന്‍ അബോധാവസ്ഥയിലാകുകയായിരുന്നു.

Popular

    Next Story