Top

' ഞാന്‍ ഉറങ്ങിയിട്ടില്ല'; രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തില്‍ വിതുമ്പി ഉപരാഷ്ട്രപതി

തന്റെ അമര്‍ഷം വ്യക്തമാക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു

11 Aug 2021 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

 ഞാന്‍ ഉറങ്ങിയിട്ടില്ല; രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തില്‍ വിതുമ്പി ഉപരാഷ്ട്രപതി
X

രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു വികാരാധീതനായി. സഭയുടെ പവിത്രത അംഗങ്ങള്‍ തകര്‍ത്തെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയതു മുതല്‍ ചില എംപിമാരുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റത്തെ വെങ്കയ്യ നായിഡു വിമര്‍ശിച്ചു. സഭയുടെ പവിത്രത അംഗങ്ങള്‍ തകര്‍ത്തു. തന്റെ അമര്‍ഷം വ്യക്തമാക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന പ്രതിപക്ഷം ബഹളം സംബന്ധിച്ചാണ് വെങ്കയ്യ നായ്ഡുവിന്റെ പ്രതികരണം.

പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ രാജ്യ സഭാ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഫയലുകള്‍ ചെയറിനു നേരെ എറിയുകയുമുണ്ടായി.

ഇക്കാര്യം ഇന്ന് പരാമര്‍ശിക്കുന്നതിനിടയില്‍ വെങ്കയ്യ നായിഡു വിതുമ്പി. പാര്‍ലമെന്റെന്ന ക്ഷേത്രത്തിന്റെ ശ്രീ കോവിലായാണ് മേശയെ കാണുന്നത്. വര്‍ഷകാല സമ്മേളനത്തെ ഇത്രയും താഴ്ന്ന നിലയിലാക്കാനുള്ള കാരണം തനിക്ക് കണ്ടെത്താനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ഈ ബഹളങ്ങള്‍ പൂര്‍ണമായും ജനങ്ങളെ കാണിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ച് ഒന്നിച്ച് ചിന്തിക്കണമെന്നും പരിഹാര നടപടികളുണ്ടായില്ലെങ്കില്‍ പാര്‍ലമെന്ററി ജനാധിപത്യം അപ്രസ്‌ക്തമാവുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Next Story