Top

അശോക് ഗെഹ്‌ലോട്ട് സുഖംപ്രാപിക്കുന്നു; ഹൃദയശസ്ത്രകിയ നടന്നത് കൊവിഡാനന്തര പ്രശ്‌നങ്ങളില്‍

കൊവിഡാനന്തരം ഹൃദയശാസ്ത്രക്രിയക്ക് വിധേയനായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സുഖം പ്രാപിക്കുന്നു.

28 Aug 2021 9:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അശോക് ഗെഹ്‌ലോട്ട് സുഖംപ്രാപിക്കുന്നു; ഹൃദയശസ്ത്രകിയ നടന്നത് കൊവിഡാനന്തര പ്രശ്‌നങ്ങളില്‍
X

കൊവിഡാനന്തരം ഹൃദയശാസ്ത്രക്രിയക്ക് വിധേയനായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സുഖം പ്രാപിക്കുന്നു. അതിനിടെ കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ജനങ്ങളുമായി നേരിട്ട് ഇടപഴകാനാകുന്നില്ലെന്ന് ഗെഹ്‌ലോട്ട് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയ്ക്ക് ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ഹൃദയശാസ്ത്രക്രിയ നടന്നത്.

എഴുപതുകാരനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗെഹ്‌ലോട്ടിന് കൊവിഡ് ബാധിച്ചത് ഏപ്രില്‍ -മെയ് മാസത്തിലാണ്. തുടര്‍ന്ന് കൊവിഡ് മാറിയെങ്കിലും ഗെഹ്‌ലോട്ട് വിശ്രമിക്കാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. കൊവിഡിന് ശേഷം ഡോക്ട്ടര്‍മാര്‍ ഉപദേശിച്ചതു പോലെ വിശ്രമിക്കാത്തത് കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായി. ഇക്കാരണം കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ കുറച്ചുദിവസമായി കഴിയുന്നില്ലെന്നും ഗെഹ്‌ലോട്ട് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചുദിവസമായി വസതിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ഗെഹ്‌ലോട്ടിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ത്തിയിരുന്നു. മുന്‍പ് തനിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കൊവിഡിനെ തുടര്‍ന്നാണ് ഹൃദയസംബന്ധമായ പ്രശ്‌നം ഉണ്ടായതെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.

Next Story