Top

ഊരാളുങ്കലിനു പ്രശംസ; സഹകരണ മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കി അമിത് ഷാ

സഹകരണ സംഘങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്നതിന് നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

25 Sep 2021 8:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഊരാളുങ്കലിനു പ്രശംസ; സഹകരണ മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കി അമിത് ഷാ
X

സഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടാനില്ലെന്ന് പ്രഖ്യാപിച്ച് സഹകരണ വകുപ്പിന്റെ ചുമതല നിര്‍വ്വഹിക്കുന്ന അമിത് ഷാ. സഹകരണ മന്ത്രാലയം ഉണ്ടാക്കിയത് ഭിന്നതയ്ക്കല്ലെന്നും പുതിയ സഹകകരണ നയം ഉടന്‍ കൊണ്ടുവരുമെന്നും പറഞ്ഞു. സഹകരണ മേഖലയിലെ മാതൃകകളാണ് ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയം കേന്ദ്രം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ അത് വേണ്ട. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരും. സഹകരണ സംഘങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്നതിന് നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ ഇതിനനുസരിച്ച് സഹകരണ നിയമത്തില്‍ മാറ്റം വരുത്തണം.

Next Story

Popular Stories