Top

ജാതിസെന്‍സസില്‍ പ്രധാനമന്ത്രി തീരുമാനം എടുക്കട്ടെയെന്ന് നിധീഷ്

ജാതിസെന്‍സസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി തീരുമാനം എടുക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍.

25 Aug 2021 7:00 AM GMT
Valsala

ജാതിസെന്‍സസില്‍  പ്രധാനമന്ത്രി തീരുമാനം എടുക്കട്ടെയെന്ന് നിധീഷ്
X

ജാതിസെന്‍സസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി തീരുമാനം എടുക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍. ജാതി സെന്‍സസ് നടത്തുന്നതിന്റെ പ്രധാന്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായി ബിഹാര്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ജാതി സെന്‍സസില്‍ തങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രിയെ ബോധിപ്പിച്ചതായി നിധീഷ് വ്യക്തമാക്കി. ആഗസ്റ്റ് 23നാണ് പ്രധാനമന്ത്രിയുമായി നിധീഷിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധി സംഘം ചര്‍ച്ച നടത്തിയത്.

പ്രധാനമന്ത്രിയുമായി 40-45 മിനുട്ട് നീണ്ടു നിന്ന ദീര്‍ഘമായ കൂടിക്കാഴ്ച്ചയാണ് നടന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ജാതി സെന്‍സസ് ആവശ്യമാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. എല്ലാവരുടേയും അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പ്രധാനമന്ത്രി വീക്ഷിച്ചതായും ഇനി പ്രധാനമന്ത്രി ജാതി സെന്‍സസില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളണമെന്നും നിധീഷ് വിശദീകരിച്ചു.

ബിഹാറില്‍ എന്‍ഡിഎ കക്ഷി കൂടിയായ നിധീഷിന്റെ ജെഡിയു ജാതിസെന്‍സസിനെ ശക്തമായി പിന്തുണക്കുകയാണ്. അതേസമയം ജാതി സെന്‍സസിനെ ബിജെപിയും കേന്ദ്രസര്‍ക്കാരും എതിര്‍ക്കുകയാണ്. നിധീഷിന്റെ ജാതി സെന്‍സസ് നിലപാടില്‍ സംസ്ഥാനത്തെ പല ബി ജെ പി നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

Next Story