Top

'പൂജ്യ ബാപ്പുവിന്റെ ജീവിതവും ആദർശങ്ങളും തലമുറകൾക്ക് പ്രചോദനം'; രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഉത്പന്നങ്ങൾ വാങ്ങി ആദരവർപ്പിക്കണമെന്ന് കഴിഞ്ഞയാഴ്ചത്തെ ‘മൻ കി ബാത്തില്‍' മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

2 Oct 2021 7:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂജ്യ ബാപ്പുവിന്റെ ജീവിതവും ആദർശങ്ങളും തലമുറകൾക്ക് പ്രചോദനം; രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി
X

മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തില്‍ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയുടെ മഹത്തായ തത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണെന്നും ദശലക്ഷങ്ങൾക്ക് ശക്തി പകരുന്നതാണെന്നും രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.

'ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. പൂജ്യ ബാപ്പുവിന്റെ ജീവിതവും ആദർശങ്ങളും രാജ്യത്തിന്റെ എല്ലാ തലമുറകൾക്കും തങ്ങളുടെ കർത്തവ്യങ്ങളുടെ പാത പിന്തുടരാന്‍ പ്രചോദനം നൽകിക്കൊണ്ടിരിക്കും', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഉത്പന്നങ്ങൾ വാങ്ങിക്കൊണ്ട് അദ്ദേഹത്തെ ആദരിക്കണമെന്ന് കഴിഞ്ഞയാഴ്ചത്തെ 'മൻ കി ബാത്തിന്റെ' അവസാന എപ്പിസോഡില്‍ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

'മഹാത്മാഗാന്ധിയുടെ മഹത്തായ ജീവിതം മുഴുവനും രാജ്യത്തിന് വേണ്ടിയുള്ള തുടർച്ചയായ ത്യാഗങ്ങളായിരുന്നു, അത് സമാധാനത്തിന്റെയും അഹിംസയുടെയും പാതയിലൂടെ നടക്കാൻ ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ചു', കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്ററില്‍ കുറിച്ചു.

ഗാന്ധിജിയുടെ പകർന്നു തന്ന പാഠങ്ങളും, ആദർശങ്ങളും, മൂല്യങ്ങളും പാലിച്ചുകൊണ്ട്, ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയാണിതെന്ന് ഉറപ്പുവരുത്തണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഇന്ന് ജന്മവാർഷികമായ ഇന്ത്യയുടെ രണ്ടാം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയ്ക്കും പ്രധാനമന്ത്രി ആദരമർപ്പിച്ചു. 'മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതം എക്കാലത്തും ഇന്ത്യക്കാർക്ക് പ്രചോദനമാണ്'.- പ്രധാനമന്ത്രി പറഞ്ഞു.

Next Story

Popular Stories