Top

'ഉവൈസി ബിജെപിയുടെ അടിവസ്ത്രം'; വിമര്‍ശനവുമായി ശിവസേന

പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിപ്പിച്ചും ഉവൈസി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു

27 Sep 2021 3:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉവൈസി ബിജെപിയുടെ അടിവസ്ത്രം; വിമര്‍ശനവുമായി ശിവസേന
X

ബിജെപിയുടെ ജൈത്രയാത്രക്ക് പിന്നിലെ രഹസ്യം അസസുദ്ദിന്‍ ഒവൈസിയാണെന്ന് വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രം സാമ്‌ന.

തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ മത, ജാതി,വര്‍ഗ വികാരം കത്തിയാളിച്ചും അണികളെക്കൊണ്ട് പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിപ്പിച്ചും ഉവൈസി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കുകയാണ്. കഴിഞ്ഞ ദിവസം ലഖ്‌നൗലേക്കുള്ള ഉവൈസിയുടെ റാലിക്കിടെ പാക്കിസ്ഥാന് സിന്ദാബാദ് വിളികളുണ്ടായി. പാക്കിസ്ഥാനെ ഉപയോഗിക്കാതെ ബിജെപിക്ക് വളരാനാകില്ലെ? പശ്ചിമ ബംഗാളിലും

ബീഹാറിലും ഉവൈസി ബിജെപിക്ക് വേണ്ടി കളിച്ചു. മമതയോടതേറ്റില്ല. മത, ജാതി, വര്‍ഗ, ഭിന്നത ഉണ്ടാക്കുന്നതില്‍ ഉവൈസി ജയിച്ചത് കൊണ്ടാണ് ബീഹാറില്‍ തേജസ്വി യാദവ് തോറ്റതെന്നും സാമ്‌ന എഴുതി.

മുസ്‌ലീങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഭരണഘടനയെ പിന്‍തുടരുമെന്നും പറയാന്‍ എന്ന് ഉവൈസി ചങ്കൂറ്റം കാട്ടുന്നുവോ ആ നിമിഷം മുതല്‍ ദേശീയ നേതാവായി വാഴ്ത്തപ്പെടുമെന്നും ഇല്ലെങ്കില്‍ ബിജെപിയെ പോലുള്ള ദേശീയ പാര്‍ട്ടികളുടെ അടിവസ്ത്രമായി തുടരേണ്ടിവരുമെന്നും സാമ്‌ന വ്യക്തമാക്കി

Next Story

Popular Stories