Top

ഒബിസി ഭേദഗതി ബില്ലിന് പ്രതിപക്ഷ പിന്തുണ; ക്വാട്ട നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്

ഭരണഘടനയുടെ 126ാം വകുപ്പ് ഭേദഗതി വരുത്തിയാണ് സംസ്ഥാനങ്ങള്‍ക്ക് ഒബിസി ക്വാട്ട നിശ്ചയിക്കാനുള്ള അധികാരം നല്കുന്നത്.

9 Aug 2021 9:51 AM GMT
Valsala

ഒബിസി ഭേദഗതി ബില്ലിന് പ്രതിപക്ഷ പിന്തുണ; ക്വാട്ട നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്
X

സംസ്ഥാനങ്ങള്‍ക്ക് ഒബിസി ക്വാട്ട നിശ്ചയിക്കാന്‍ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണച്ച് പ്രതിപക്ഷം. പെഗാസസില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതിനിടെയാണ് സുപ്രധാന ഒബിസി ക്വാട്ട ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാകണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷ വേണം. ഇപ്പോഴത്തെ നിലയില്‍ പ്രതിപക്ഷം പിന്തുണയ്ക്കുകയാണെങ്കില്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാകുന്നതിന് കേന്ദ്രസര്‍ക്കാരിന് സമ്മര്‍ദ്ദമില്ല. ഭരണഘടനയുടെ 126ാം വകുപ്പ് ഭേദഗതി വരുത്തിയാണ് സംസ്ഥാനങ്ങള്‍ക്ക് ഒബിസി ക്വാട്ട നിശ്ചയിക്കാനുള്ള അധികാരം നല്കുന്നത്.

ഇതൊരു പ്രധാനവിഷയമാണ് അതില്‍ തങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡി നേതാവ് മനോജ് സിന്‍ഹ വ്യക്തമാക്കി. പുതിയ ബില്‍ സംസ്ഥാനങ്ങള്‍ക്ക് ഒബിസി ക്വാട്ട നിശ്ചയിക്കാനുള്ള അധികാരം നല്കുമെന്ന് ആര്‍ജെഡി നേതാവ് പ്രസ്താവിച്ചു. അടുത്തവര്‍ഷം പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രധാന വിഷയമായ ഒബിസി നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് കണക്കുകൂട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം.

മറാത്ത ക്വാട്ട കേസില്‍ ഒബിസി പട്ടിക നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. പുതിയ ഭരണഘടനാ ഭേദഗതി നിലവില്‍ വരുന്നത് സുപ്രീംകോടതിയുടെ വിധിയുടെ പാശ്ചാത്തലത്തിലാണ്. ഒബി സി ക്വാട്ട വിഷയം പല സംസ്ഥാനങ്ങളിലും പ്രധാന രാഷ്ട്രീയവിവാദമാകുമ്പോഴാണ് സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത്.

Next Story