Top

തെളിവുകളില്ലാതെ ആരേയും അറസ്റ്റ് ചെയ്യില്ല; ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിലപാട് അറിയിച്ച് യോഗി ആദിത്യനാഥ്

ഖേരിയിലേക്ക് പോകാന്‍ ദൃതി കാണിക്കുന്നവരാണ് സംഭവത്തിന് പിന്നില്‍. യുപി സര്‍ക്കാര്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് നിലകൊളളുന്നത്.

9 Oct 2021 4:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെളിവുകളില്ലാതെ ആരേയും അറസ്റ്റ് ചെയ്യില്ല; ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിലപാട് അറിയിച്ച് യോഗി ആദിത്യനാഥ്
X

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതില്‍ മതിയായ തെളിവുകളില്ലാതെ ആരേയും അറസ്റ്റ് ചെയ്യില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്ന പ്രതിപക്ഷ നേതാക്കളാരും കരുണയുടെ ദൂതന്മാരെല്ലെന്നും യോഗി വിമര്‍ശിച്ചു.

'നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്ല്യരാണ്. ഒരു തെളിവുമില്ലാതെ ആരേയും അറസ്റ്റ് ചെയ്യാന്‍ പറ്റില്ല. സംഭവത്തെ കുറിച്ചുളള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രേഖാമൂലമുളള പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.' യോഗി ആദിത്യനാഥ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ആക്രമത്തിന് ഒരു സ്ഥാനവുമില്ല. നിയമം എല്ലാവരേയും സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുണ്ട്. ഇത് ഒരാളുടെ ഉത്തരവാദിത്തമായി മാത്രം എടുക്കേണ്ട ആവശ്യകതയില്ല എന്ന് അദ്ദേഹം പറഞ്ഞു. യുപി സര്‍ക്കാര്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് നിലകൊളളുന്നത്. ഖേരിയിലേക്ക് പോകാന്‍ ദൃതി കാണിക്കുന്നവരാണ് സംഭവത്തിന് പിന്നില്‍. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്ത് വരും യോഗി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉര്‍ന്നുവരുന്നുണ്ട്. ഇവിടെ ഒരു വീഡിയോയുമില്ല, സര്‍ക്കാര്‍ നമ്പര്‍ നല്‍കിയിട്ടുണ്ട് ആരുടേയെങ്കിലും കയ്യില്‍ തെളിവുകളുണ്ടെങ്കില്‍ ആ നമ്പറിലേക്ക് അയക്കാവുന്നതാണ്. തെളിവുകള്‍ കൃത്യമായിരിക്കണം. ആരോടും ഞങ്ങള്‍ അനീതി കാണിക്കുന്നില്ല, എന്നാല്‍ ആരുടേയെങ്കിലും സമ്മര്‍ദം കൊണ്ട് താന്‍ നടപടിയെടുക്കില്ലെന്നും യോഗി വിശദീകരിച്ചു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആരേയും അറസ്റ്റ് ചെയ്യില്ല ,ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Next Story