Top

നിപ ആശങ്കയൊഴിഞ്ഞു; കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു

15 Sep 2021 4:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപ ആശങ്കയൊഴിഞ്ഞു; കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്
X

മംഗളൂരുവില്‍ നിപയെന്ന സംശയത്തെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്കയച്ച കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റിവ്. ഗോവയില്‍ മൈക്രോ ബയോളജിസ്റ്റായി ജോലിചെയ്യുന്ന കാര്‍വാര്‍ സ്വദേശിയുടെ സ്രവമാണ് ഇന്നലെ പുനൈ എന്‍ഐവിയിലേക്ക് പരിശോധനയ്ക്കയച്ചത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളുടെ സ്രവ സാമ്പിളുകള്‍ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു.

ഇയാള്‍ കേരളത്തില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. അടുത്തിടെ ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തിയതായും ആരോഗ്യവകുപ്പ് കണ്ടെത്തി. സംഭവത്തില്‍ മംഗളൂരു നഗരത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും അതിര്‍ന്ന കടന്ന് വരുന്നവരെ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്നും ഇന്നലെ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ പരിശോധനയാണ് നടത്തിയത്. എന്നാല്‍ കോവിഡ് ഫലം നെഗറ്റീവായതോടെ ജാഗ്രത കൈവിടില്ലെന്ന്് സംസ്ഥാനം വ്യക്തമാക്കി.

Popular

    Next Story