Top

എന്‍ഡിടിവി ഉടമസ്ഥാവകാശം കൈമാറിയിട്ടില്ല; പ്രചാരണം തെറ്റ്

പെട്ടെന്നുണ്ടായ കുതിപ്പിന് കാരണം അറിയില്ല

20 Sep 2021 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്‍ഡിടിവി ഉടമസ്ഥാവകാശം കൈമാറിയിട്ടില്ല; പ്രചാരണം തെറ്റ്
X

ദേശീയ വാര്‍ത്തമാധ്യമമായ എന്‍ഡി ടിവിയുടെ ഉടമസ്ഥവകാശം കൈമാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതം. ചാനലിന്റെ ഉടമസ്ഥവകാശം മാറുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്ന് എന്‍ഡിടിവി പ്രസ്താവനയിലൂടെ അറിയിച്ചു.

എന്‍ഡി ടിവിയുടെ 61.45 ശതമാനം ഓഹരികളും മാധ്യമപ്രവര്‍ത്തകരായ സ്ഥാപക ഉടമകള്‍ രാധികയുടേയും പ്രണോയ് റോയിയുടേയും കൈവശമാണ് ഇപ്പോഴുമുള്ളത്. എന്‍ഡി ടിവി ഓഹരികളില്‍ പെട്ടെന്നുണ്ടായ കുതിപ്പിന് കാരണം അറിയില്ല. ഉടമസ്ഥവകാശം സംബന്ധിച്ച് തെളിവില്ലാത്ത പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ കമ്പനിക്കാവില്ല. ഇത്തരം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളില്‍ എന്‍ഡി ടിവി പങ്കാളികളല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Popular Stories

    Next Story