Top

ചാമുണ്ഡി ഹിൽസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടി മൊഴി രേഖപ്പെടുത്താതെ സംസ്ഥാനം വിട്ടെന്ന് പൊലീസ്

30 Aug 2021 11:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാമുണ്ഡി ഹിൽസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടി മൊഴി രേഖപ്പെടുത്താതെ സംസ്ഥാനം വിട്ടെന്ന് പൊലീസ്
X

ബം​ഗളൂരു: മൈസുരവിലെ ചാമുണ്ഡി ഹിൽസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ എംബിഎ വിദ്യാർഥിനി നഗരം വിട്ടുപോയെന്ന് പൊലീസ്. കേസിൽ മൊഴി രേഖപ്പെടുത്താൻ നിൽക്കാതെയാണ് പെൺകുട്ടിയും കുടുംബവും നഗരം വിട്ടത്. മൊഴി രേഖപ്പെടുത്താൻ കഴിയാത്തത് കേസിനെ ദുർബലപ്പെടുത്തുമോയെന്ന ആശങ്കയിലാണ് പൊലീസ്.

കൂട്ട ബലാത്സംഗത്തിന് ഇരായായ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം അഞ്ച് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ ദിവസങ്ങൾക്ക് ശേഷം പിടികൂടാൻ കഴിഞ്ഞത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച മദ്യകുപ്പികളും ബസ് ടിക്കറ്റ് അന്വേഷണത്തിൽ നിർണായകമായി. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെൺകുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലായതിനാലും മാനസിക നില കണക്കിലെടുത്ത് ഈ സമയം മൊഴി രേഖപ്പെടുത്തിയിരുന്നില്ല. തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീടാണ് പെൺകുട്ടിയും കുടുംബവും മൊഴി രേഖപ്പെടുത്താൻ നിൽക്കാതെ നഗരം വിട്ടുപോയത്. മൊഴി രേഖപ്പെടുത്താൻ കഴിയാത്തത് കേസിനെ ദുർബലപ്പെടുത്തുമൊയെന്ന ആശങ്കയിലാണ് അന്വേഷണസംഘം. പിഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനും പ്രതികൾ ശ്രമിച്ചിരുന്നു.

Next Story