Top

മമത അടുത്ത പ്രധാനമന്ത്രി; ആഗ്രഹം പറഞ്ഞ് ബാബുല്‍ സുപ്രിയോ

വിജയ സാധ്യതയുളളവരില്‍ ഒരാളാണെന്നത് തര്‍ക്കമില്ലാത്ത കാര്യം

20 Sep 2021 12:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മമത അടുത്ത പ്രധാനമന്ത്രി; ആഗ്രഹം പറഞ്ഞ് ബാബുല്‍ സുപ്രിയോ
X

2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി പ്രധാനമന്ത്രിയാകണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാബുല്‍ സുപ്രിയോ.

'മമതാ ബാനര്‍ജി വിജയ സാധ്യതയുളളവരില്‍ ഒരാളാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ട് 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ക്യാപ്റ്റന്‍ പ്രധാനമന്ത്രിയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനപ്പെട്ടതാണ്.'- ബാബുല്‍ സുപ്രിയോ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അസനോള്‍ എംപിയും മുന്‍ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ ശനിയാഴ്ചയാണ് പാര്‍ട്ടി മാറിയത്. രാഷ്ടീയത്തിലേക്ക് ഇനിയില്ല എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹം തൃണമൂലിലേക്ക് ചേക്കേറിയത്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരുപാട് ബിജെപി നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഇതില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് നീരസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ബദലായി മാറാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ 'ജാഗോ ബംഗ്ല'യില്‍ പ്രസ്താവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മോദിക്ക് ബദലായി ഉയര്‍ത്തിക്കാണിക്കാന്‍ പറ്റിയ നേതാവ് മമതാ ബാനര്‍ജിയാണെന്ന വാദവുമായി ബാബുല്‍ സുപ്രിയോ വരുന്നത്.

Popular Stories

    Next Story