Top

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതക്ക് മുന്നേറ്റം; ലീഡ് 12000 പിന്നിട്ടു

12435ലേക്ക് മമതയുടെ ലീഡ് ഉയര്‍ന്നു. 16397 വോട്ടുകള്‍ 4റൗണ്ട് പൂര്‍ത്തിയായപ്പോഴേക്കും ലഭിച്ചിട്ടുണ്ട്

3 Oct 2021 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതക്ക് മുന്നേറ്റം; ലീഡ് 12000 പിന്നിട്ടു
X

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ നാലു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ലീഡ് ഉയര്‍ത്തി മമതാ ബാനര്‍ജി. 12435ലേക്ക് മമതയുടെ ലീഡ് ഉയര്‍ന്നു. 16397 വോട്ടുകള്‍ 4റൗണ്ട് പൂര്‍ത്തിയായപ്പോഴേക്കും ലഭിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രെവാളിന് 3962 വോട്ടും, സിപിഐഎം സ്ഥാനാര്‍ഥി ശ്രീജിബ് ബിശ്വസിന് 315വോട്ടുമാണ് ഇതുവരെ ലഭിച്ചിട്ടുളളത്.

ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ് കൂടാതെ പശ്ചിമബംഗാളിലെ ഷംഷര്‍ഗന്‍ജിലും, ജംഗ്ഗിപൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 2011 ലെ തെരഞ്ഞെടുപ്പില്‍ മമതക്ക് 54,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ 50000ലേറെ വോട്ടുകള്‍ മറികടക്കുമെന്ന പ്രതീക്ഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ബിജെപി നേതാവ് ദിലീപ് ഘോഷ് അടക്കമുളളവരുടെ ഈ ആവശ്യം ഹൈക്കോടതി തളളിയിരുന്നു. കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് മുതല്‍ സംഘര്‍ഷ ഭരിതമാണ് പശ്ചിബംഗാള്‍ രാഷ്ട്രീയം. കേന്ദ്രസേനയുടെ 24 കമ്പനി സേനയെ സുരക്ഷക്കായി ഭവാനിപൂരിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വിന്യാസിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വലിയ ആഘോഷപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

Next Story