Top

'ഞങ്ങളുടേത് മാനസിക പ്രശ്‌നമല്ല'; മെഡിക്കല്‍ പാഠപുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എല്‍ജിബിടിക്യൂഐ

ഇന്ത്യയിലെ മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള പാഠപുസ്തകങ്ങളില്‍ എല്‍ജിബിടിക്യൂഐ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നൂവെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹരജി

8 Sep 2021 4:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങളുടേത് മാനസിക പ്രശ്‌നമല്ല; മെഡിക്കല്‍ പാഠപുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എല്‍ജിബിടിക്യൂഐ
X

ഇന്ത്യയിലെ മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള പാഠപുസ്തകങ്ങളില്‍ എല്‍ജിബിടിക്യൂഐ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നൂവെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹരജി. പാഠപുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. ക്യൂറിഥം ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

എല്‍ജിബിടിഐക്യൂ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചതാണെന്നും എന്നാല്‍ വിഭാഗക്കാര്‍ക്ക് മാനസിക പ്രശ്‌നമാണെന്ന രീതിയിലാണ് പാഠപുസ്തകങ്ങളില്‍ അവതരിപ്പിച്ചതെന്നും ഹരജിയില്‍ പറയുന്നു. ഈ പരാമര്‍ശങ്ങള്‍ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.

ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് നിര്‍ദേശം നല്‍കി.

Next Story