Top

കശ്മീരില്‍ ഏറ്റുമുട്ടല്‍, രണ്ട് മരണം; കൊല്ലപ്പെട്ടവരില്‍ കഴിഞ്ഞ വര്‍ഷം ബിജെപി നേതാവിനെ വധിച്ച സംഘത്തിലുള്ളവരും

26 Sep 2021 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കശ്മീരില്‍ ഏറ്റുമുട്ടല്‍, രണ്ട് മരണം; കൊല്ലപ്പെട്ടവരില്‍ കഴിഞ്ഞ വര്‍ഷം ബിജെപി നേതാവിനെ വധിച്ച സംഘത്തിലുള്ളവരും
X

കശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ കഴിഞ്ഞ വര്‍ഷം ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷേക്ക് വസീം ബാരി, പിതാവ് ഷേക്ക് ബഷീര്‍ അഹമ്മദ്, സഹോദരന്‍ ഷേക്ക് ഉമ്മര്‍ എന്നിവരെ അക്രമി വെടിവെച്ചു കൊല്ലപ്പെടുത്തുന്നത്.

വീടിന് പുറത്ത് കടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പില്‍ വെച്ചാണ് മൂന്നുപേരേയും അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയെ ഉള്‍പ്പെടെയാണ് ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ വകവരുത്തിയത് എന്നാണ് സുരക്ഷാ സേനയുടെ നിലപാട്.

ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ബന്ദിപ്പോരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചിലും നടത്തിയിരുന്നു.

Next Story