Top

കേരളത്തിലേക്ക് ഒക്ടോബർ വരെ യാത്ര ചെയ്യരുതെന്ന് കർണാടക

കേരളത്തിലുള്ള ജീവനക്കാരെ പുതിയ സാഹചര്യത്തിൽ അടിയന്തരമായി മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

7 Sep 2021 3:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലേക്ക് ഒക്ടോബർ വരെ യാത്ര ചെയ്യരുതെന്ന് കർണാടക
X

ബം​ഗളൂരു: കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് നിർദേശിച്ച് കർണാടക സർക്കാർ. കേരളത്തിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് കർണാടകയുടെ നിർദേശം. കേരളത്തിലുള്ള ജീവനക്കാരെ പുതിയ സാഹചര്യത്തിൽ അടിയന്തരമായി മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സമാന രീതിയിലുള്ള നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി

പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതിൽ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 133 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1261 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു.

Next Story