Top

ഇന്ത്യൻ കപ്പൽ കടൽക്കൊള്ളക്കാർ ആക്രമിച്ചു; രണ്ട് പേർക്ക് വെടിയേറ്റു, ക്രൂവിൽ രണ്ട് മലയാളികൾ

കണ്ണൂർ സ്വദേശിയായ ദീപക് ഉദയരാജും കൊച്ചി സ്വദേശി ഷായൽ സേവിയറുമാണ് കപ്പലിലുള്ള മലയാളികൾ.

7 Sep 2021 10:20 AM GMT
അന്‍ഷിഫ് ആസ്യ മജീദ്

ഇന്ത്യൻ കപ്പൽ കടൽക്കൊള്ളക്കാർ ആക്രമിച്ചു; രണ്ട് പേർക്ക് വെടിയേറ്റു, ക്രൂവിൽ രണ്ട് മലയാളികൾ
X

ഇന്ത്യൻ കപ്പലിന് നേരെ കടൾക്കൊള്ളക്കാരുടെ അക്രമം. എം വി ടാമ്പൻ എന്ന കപ്പലിന് നേരെയായിരുന്നു അക്രമം. സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ഗാബോനിലെ ഓവണ്ടോ ആങ്കറെജിൽ തകരാറിനെ തുടർന്ന് നിർത്തിയിട്ട കപ്പലിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് കൊള്ളക്കാർ കടന്നുകയറിയത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കണ്ണൂർ സ്വദേശിയായ ദീപക് ഉദയരാജും കൊച്ചി സ്വദേശി ഷായൽ സേവിയറുമാണ് കപ്പലിലുള്ള മലയാളികൾ. കപ്പലിലെ രണ്ടുപേർക്ക് വെടിയേറ്റു. ഒരാളെ കുറിച്ച് വിവരമില്ലെന്നും കമ്പനി വ്യക്തമാക്കി.

കപ്പലിലെ ചീഫ് ഓഫീസർ നൗരിയൽ വികാസ്, കുക്ക് ഘോഷ് സുനിൽ എന്നിവർക്കാണ് വെടിയേറ്റത്. ഇരുവരെയും ഗാബോനിലെ ആശുപത്രിയിലേക്ക് മാറ്റി. ഉടൻ ശാസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് കമ്പനി വൃതങ്ങൾ അറിയിച്ചു. സെക്കന്റ് എഞ്ചിനീയർ കുമാർ പങ്കജിനെ തട്ടിക്കൊണ്ട് പോയി. ഇദ്ദേഹത്തെ കുറിച്ച് നിലവിൽ വിവരമൊന്നും ലഭിച്ചിട്ടില്ല.

കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ദീപക് ഉദയരാജ് കപ്പലിൽ ഉണ്ടെന്നും കപ്പൽ തട്ടിയെടുത്തെന്നും ഇന്ന് രാവിലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഇന്ന് രാവിലെ ദീപക് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. നിലവിൽ സുരക്ഷിതരാണെന്നും എന്നാൽ പേടിപ്പെടുത്തുന്ന സാഹചര്യമാണെന്നും ദീപക് ബന്ധുക്കളെ അറിയിച്ചു. കപ്പലിലെ സെക്കൻഡ് ഓഫീസറാണ്

Next Story