ബ്രിട്ടണില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പിന്മാറി ഇന്ത്യന്‍ ഹോക്കി ടീം
ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീം കോമണ്‍വെല്‍ത്തില്‍ നിന്നും പിന്മാറുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
5 Oct 2021 3:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍വാങ്ങി ഇന്ത്യന്‍ ഹോക്കി ടീം. 2022ല്‍ ബ്രിട്ടണില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നുമാണ് ഇന്ത്യന്‍ പുരുഷ, വനിത ഹോക്കി ടിം പിന്മാറിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോമണ്‍വെല്‍ത്തില്‍ നിന്നും പിന്മാറാന് തീരുമാനിച്ചിരുന്നതെന്നാണ് വിവരം. ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്.
2022ല്‍ ഇംഗ്ലണ്ടിലെ ബര്മിങ്ങാഹാമില് നടക്കുന്ന കോമണ്‍വെല്‍ത്തില്‍ നിന്നുമുള്ള ഇന്ത്യയുടെ പിന്മാറ്റം, ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് യുകെ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റൈനെ തുടര്‍ന്നാണെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന് ട്വീറ്റ് ചെയ്തു.
കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്കിയ ബ്രിട്ടണ് ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഇന്ത്യ ജനന തിയതിക്ക് പകരം വയസ് രേഖപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നിബന്ധന ബ്രിട്ടണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചിരുന്നത്. എന്നാല്‍ ബ്രിട്ടന് ഇന്ത്യ അതെ നാണയത്തിലും മറുപടി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീം കോമണ്‍വെല്‍ത്തില്‍ നിന്നും പിന്മാറുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024-ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നിരിക്കെയാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.