Top

'മോദി മയക്കത്തില്‍ നിന്നുണര്‍ന്ന് പൗരന്‍മാരെ സംരക്ഷിക്കണം'; അഫ്ഗാന്‍ ഒഴിപ്പിക്കലില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ വ്യക്തമാക്കി.

16 Aug 2021 11:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദി മയക്കത്തില്‍ നിന്നുണര്‍ന്ന് പൗരന്‍മാരെ സംരക്ഷിക്കണം; അഫ്ഗാന്‍ ഒഴിപ്പിക്കലില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്
X

മോദി സര്‍ക്കാര്‍ മയക്കത്തില്‍ നിന്നുണര്‍ന്ന് അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ്. തീര്‍ത്തും ഭയാനകമായ അവസ്ഥയാണ് അഫ്ഗാനിസഥാനില്‍ നിലനില്ക്കുന്നത്. ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ വ്യക്തമാക്കി.

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉറച്ചുനില്ക്കുന്നു. താലിബാന് കൈമാറ്റം ചെയ്യപ്പെട്ടതോടെ പൂര്‍ണ്ണമായി സര്‍ക്കാര്‍ സംവിധാനം തകരാറിലായ അഫ്ഗാനിസ്ഥാനില്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്വമായ രാഷ്ട്രീയ സമീപനവും നയതന്ത്രപരമായ പ്രതികരണങ്ങളുമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും സുര്‍ജെവാലെ അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ മൗനം തികച്ചും പ്രയാസകരമാണ്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ മൗനത്തിന് പിന്നിലെ വസ്തുത സംബന്ധിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ല. താലിബാനുമായുള്ള ദോഹ ചര്‍ച്ചയില്‍ മോദി സര്‍ക്കാരിന്റെ പങ്കെന്താണെന്ന് വ്യക്തമാക്കണമെന്നും ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ലെന്നും കോണ്‍ഗ്രസ് വക്താവ് വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളില്‍ നിന്ന് എന്തോ മറച്ചുവെക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

താലിബാനും ഹഖാനിയുടെ ഗ്രൂപ്പിനും പാക്ചാരസംഘടനയായ ഐഎസ്‌ഐയുമായും തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയതാത്പര്യങ്ങളില്‍ സമഗ്രമായ മാറ്റം ആവശ്യമാണ്. ജമ്മുകശ്മീരിലും അഫ്ഗാന്‍ വിഷയം വരും കാലത്ത് പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാണിച്ചു.

Next Story

Popular Stories