Top

ചത്തീസ്ഗഢ് മുന്‍ മന്ത്രി തൂങ്ങിമരിച്ച നിലയില്‍

20 Sep 2021 8:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചത്തീസ്ഗഢ് മുന്‍ മന്ത്രി തൂങ്ങിമരിച്ച നിലയില്‍
X

ചത്തീസ്ഗഢ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ മരിച്ച നിലയില്‍ കണ്ടെത്തി. രജാനദഗോണ്‍ ജില്ലയിലെ ചുരിയ നഗരത്തിലെ വസതിയിലാണ് മുന്‍ ചത്തീസ്ഗഢ് മന്ത്രിയായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിരണ്ടുകാരനായ ഭാട്ടിയയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം, മരണം ആത്മഹത്യയാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഭാട്ടിയക്ക് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ ഭാട്ടിയയെ ഗുരുതരമായി ബാധിച്ചിരുന്നതായി ബിജെപിയിലെ ചില നേതാക്കള്‍ അറിയിച്ചു. ഖുജി നിയമസഭാമണ്ഡലത്തില്‍ നിന്നും മൂന്നുതവണ എംഎല്‍എയായി ഭാട്ടിയ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചത്തീസഗഢില്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി മന്ത്രിസഭയില്‍ വാണിജ്യവ്യവസായിക സഹമന്ത്രിയായിരുന്നു.

2013-ല്‍ നിയമസഭാ ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് സിങ് പുറത്തുപോയിരുന്നു. തുടര്‍ന്ന് ബിജെപിയെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഖുജി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഭാട്ടിയ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു ഭാട്ടിയ. ഭാട്ടിയയുടെ ഭാര്യ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഒരുമകന്‍ മാത്രമാണ് ഭാട്ടിയക്കുള്ളത്.

Popular Stories

    Next Story